സ്വന്തം ലേഖകൻ: കുടിയേറ്റ നിയന്ത്രണമെന്ന ലക്ഷ്യത്തിലേക്ക് ചുവട്വയ്ക്കാൻ ഫ്രാൻസ്. ഇതിനായി ഇമിഗ്രേഷന്‍ ചട്ടങ്ങള്‍ കര്‍ശനമാക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്‍ വലിയ എതിര്‍പ്പുകള്‍ക്കിടയിലും പാര്‍ലമെന്റില്‍ പാസായി. ഒരാഴ്ചമുമ്പ് പാര്‍ലമെന്റില്‍ പരാജയപ്പെട്ട ബില്ലാണ് വീണ്ടും അവതരിപ്പിച്ചും പാസാക്കിയതും.
ഇതോടെ കുടിയേറ്റക്കാര്‍ക്ക് കുടുംബാംഗങ്ങളെ ഫ്രാന്‍സിലേക്ക് കൊണ്ടുവരുന്നത് ദുഷ്ക്കരമാവും. കുടിയേറ്റക്കാര്‍ക്ക് ക്ഷേമാനുകൂല്യങ്ങള്‍ ലഭിക്കുന്നത് വൈകുകയും ചെയ്യും. മറൈന്‍ ലെ പെന്നിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ ദേശീയ റാലിയുടെ (ആര്‍എന്‍) പിന്തുണ ബില്ലിന് ലഭിച്ചു.
ബിൽ കൊണ്ടുവരുന്നതിന് നേതൃത്വം നല്കിയ ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ ബിൽ പാസായതിൽ ആശ്വാസം പ്രകടിപ്പിച്ചു. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ കുടിയേറ്റ പരിഷ്ക്കരണത്തിന് ധാരണയായതിന്റെ പിന്നാലെയാണ് ഫ്രാന്‍സില്‍ നിയമം പാസായത്. കടുത്ത പ്രതിഷേധത്തിനിടെ വലതുപക്ഷ പാർട്ടികളുടെ പിന്തുണയോടെ 186 ന് എതിരെ 349 വോട്ടിനാണു ബിൽ പാസായത്.
ഫ്രഞ്ച് ജനത കാത്തിരുന്നതും രാജ്യത്തിനു ഗുണകരമായ നിബന്ധനകൾ ഉൾപ്പെട്ടതുമായ ബില്ലാണിതെന്നു പ്രധാനമന്ത്രി എലിസബത്ത് ബോൺ അവകാശപ്പെട്ടു. എന്നാൽ, ഇടതുപാർട്ടികൾ ഭിന്ന നിലപാടെടുത്തതോടെ വലിയ ബഹളത്തിനു പാർലമെന്റ് സാക്ഷിയായി. രാജ്യത്തെ ജനങ്ങൾക്കും സ്വത്തിനും ഭീഷണിയാകുന്ന കുറ്റവാളികൾക്കു കുടിയേറ്റത്തിനുള്ള അവകാശം നൽകണമെന്ന് ആർക്കാണു പറയാൻ കഴിയുകയെന്ന് ആഭ്യന്തരമന്ത്രി ഗ്രാൾഡ് ഡാർമനിൻ ചോദിച്ചു.
ഭൂരിപക്ഷമില്ലാത്ത ഇമ്മാനുവൽ മാക്രോ സർക്കാർ തീവ്രവലതുപക്ഷത്തിന്റെ പിന്തുണയോടെ ബില്ല് പാസാക്കിയത് ഭരണപക്ഷത്തു വിള്ളലുണ്ടാക്കി. മധ്യനിലപാടുള്ള പാർട്ടി തീവ്രവലതുപക്ഷത്തേക്കു ചായുകയാണെന്ന വിമർശനം ഉയർന്നു. ആരോഗ്യമന്ത്രി ഓറിയൻ റൂസോ രാജിവയ്ക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല