സ്വന്തം ലേഖകൻ: ഇന്ത്യക്കാരടക്കം 303 യാത്രക്കാരുമായി പറന്ന ചാർട്ടേർഡ് വിമാനം ഫ്രാൻസിൽവെച്ച് തടഞ്ഞതായി റിപ്പോർട്ട്. മനുഷ്യക്കടത്ത് സംശയിച്ചാണ് വിമാനം ഫ്രാൻസ് തടഞ്ഞുവെച്ചിരിക്കുന്നതെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. യുഎഇയിൽ നിന്ന് നിക്കാരാഗ്വയിലേക്ക് പറന്ന വിമാനമാണ് ഫ്രാൻസിൽ വെച്ച് തടഞ്ഞുവെച്ചിരിക്കുന്നത്.
ലെജൻഡ് എയർലൈൻസ് എന്ന റുമേനിയൻ കമ്പനിയുടെ എ-340 ചാർട്ടേർഡ് വിമാനമാണ് തടഞ്ഞുവെച്ചിരിക്കുന്നത്. ഇന്ധനം നിറക്കാനായി ഇറങ്ങിയപ്പോഴായിരുന്നു ഫ്രാൻസ് അധികൃതർ തടഞ്ഞുവെച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ചാർട്ടേർഡ് വിമാനം ഫ്രാൻസിൽവെച്ച് തടഞ്ഞുവെച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. യാത്രക്കാർക്കിടയിൽ നിന്നുള്ള രണ്ട് പേരെയാണ് ഫ്രഞ്ച് പോലീസ് നിലവിൽ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. യുഎഇയിൽ നിന്ന് നിക്കാരാഗ്വയിലേക്ക് പറന്ന വിമാന മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാൻസിൽ തടഞ്ഞുവച്ചുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ലെജൻഡ് എയർലൈൻസ് എന്ന റുമേനിയൻ കമ്പനിയുടെ എ-340 ചാർട്ടേർഡ് വിമാനമാണ് തടഞ്ഞുവെച്ചത്. ഇന്ധനം നിറക്കാനായി ഇറങ്ങിയപ്പോഴായിരുന്നു അധികൃതർ വിമാനം തടഞ്ഞത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ത്യൻ അധികൃതരും സ്ഥലത്തെതി സ്ഥിതിഗതികൾ പരിശോധിച്ചുവരികയാണ്. ലെജൻഡ് എയർലൈൻസിന്റെ ഭാഗത്ത് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് എയർലെെൻസ് അഭിഭാഷക വ്യക്തമാക്കിയതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു. വിഷയം ഫ്രഞ്ച് അധികാരികളുമായി ചർച്ച ചെയ്യുന്നുണ്ട്. തങ്ങൾക്കെതിരായി എന്തെങ്കിലും കുറ്റം ചുമത്തുന്ന സ്ഥിതിയുണ്ടായാൽ നിയമനടപടി സ്വീകരിക്കും.
തങ്ങളുടെ ഒരു യാത്രക്കാരനാണ് വിമാനം ചാർട്ടർ ചെയ്തത്. യാത്രക്കാരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കുന്നതിനുള്ള ഉത്തരവാദിത്വവും ഇതേ യാത്രക്കാരനാണ്. വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് യാത്രക്കാരുടെ വിവരങ്ങൾ ഇയാൾ എയർലെെൻസിന് കെെമാറിയെന്നും അഭിഭാഷക വ്യക്തമാക്കി. അതേസമയം, വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ എയർലെെൻസ് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല