സ്വന്തം ലേഖകൻ: കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ ചൊവ്വാഴ്ച ഉച്ചവരെ 12 വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും മുപ്പതോളം വിമാനങ്ങള്‍ വൈകുകയും ചെയ്തു. 8.30-നും 10-ത്തിനുമിടയിലെ വിമാനങ്ങള്‍ ജയ്പൂരിലേക്കാണ് വഴിതിരിച്ചുവിട്ടതെന്ന് വിമാനത്താവള ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഡല്‍ഹി വിമാനത്താവള വെബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് രാവിലെ മുപ്പതോളം വിമാനങ്ങള്‍ വൈകി. ‘വിമാനങ്ങളുടെ പുതുക്കിയ വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട എയര്‍ലൈനുമായി ബെന്ധപ്പെടാന്‍ യാത്രക്കാരോട് അഭ്യര്‍ഥിക്കുന്നു. എന്തെങ്കിലും അസൗകര്യമുണ്ടായാല്‍ ഖേദിക്കുന്നു’, ഡി.ഐ.എ.എല്‍. എക്സില്‍ കുറിച്ചു.
ഡൽഹിയിലെ ഇന്ത്യാ ഗേറ്റ്, സരായ് കാലെ ഖാൻ, എയിംസ്, സഫ്ദർജംഗ്, ആനന്ദ് വിഹാർ പ്രദേശങ്ങളിൽ കാഴ്ചമറച്ച് കനത്ത മൂടൽമഞ്ഞ് ദൃശ്യമായി. രാത്രിയിൽ തണുപ്പ് രൂക്ഷമായതോടെ രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവർ രാത്രി അഭയകേന്ദ്രങ്ങളിൽ ഇടംതേടി.
പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും മൂടൽമഞ്ഞ് വ്യാപിച്ചതായി കാണിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ ഐഎംഡി ഇന്ന് രാവിലെ പുറത്തുവിട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല