സ്വന്തം ലേഖകൻ: പ്രവാസി മലയാളികൾക്ക് മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഡിസംബര്‍ 31 ആണ് അവസാന തീയതി. സാമ്പത്തികമായി പിന്നാക്കമുള്ള പ്രവാസി മലയാളികളുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നതാണ് പദ്ധതി.
ബിരുദാനന്തരബിരുദ കോഴ്സുകൾക്കും പ്രഫഷനൽ ഡിഗ്രി കോഴ്സുകൾക്കും 2023-24 അധ്യയന വർഷം ചേർന്ന വിദ്യാർഥികൾക്കാണ് സ്കോളര്‍ഷിപ് ലഭിക്കുക. പഠിക്കുന്ന കോഴ്സിനുവേണ്ട യോഗ്യത പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയവർക്കാണ് സ്കോളർഷിപ്പ് അപേക്ഷക്കുള്ള അർഹത.
റെഗുലർ കോഴ്സുകൾക്ക് പഠിക്കുന്നവർക്കും കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും സ്കോളർഷിപ് ലഭിക്കും. കൂടുതൽ വിവരങ്ങൾ 0471 2770528, 2770543, 2770500 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല