1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2023

സ്വന്തം ലേഖകൻ: വാ​ഹ​നം വി​റ്റാ​ൽ അ​ന​ന്ത​ര നി​യ​മ​ന​ട​പ​ടി​ക​ൾ സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ ഇ​ല​ക്ട്രോ​ണി​ക് പ്ലാ​റ്റ്ഫോ​മാ​യ ‘അ​ബ്ഷി​ർ’ വ​ഴി സ്വ​യ​മേ​വ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ ട്രാ​ഫി​ക്​ വ​കു​പ്പ്​ വ്യ​ക്ത​മാ​ക്കി. അ​ബ്​​ഷി​റി​ൽ ‘വാ​ഹ​ന വി​ൽ​പ്പ​ന’ സേ​വ​ന​ത്തി​ന് അ​നു​വ​ദി​ക്കു​ന്ന​താ​ണെ​ന്ന്​ ട്രാ​ഫി​ക് വ​കു​പ്പ്​ വി​ശ​ദീ​ക​രി​ച്ചു.

വാ​ങ്ങു​ന്ന​യാ​ൾ വാ​ഹ​നം ക​ണ്ട്​ വി​ല നി​ശ്ച​യി​ച്ച്​ വി​ൽ​പ്പ​ന പൂ​ർ​ത്തി​യാ​ക്കാ​ൻ വാ​ഹ​ന​യു​ട​മ​യു​മാ​യി ധാ​ര​ണ​യി​ലെ​ത്ത​ണം. ശേ​ഷം അ​ബ്​​ഷി​ർ ആ​പ്ലി​ക്കേ​ഷ​ൻ​ ഓ​പ​ൺ ചെ​യ്​​ത്​ ‘വാ​ഹ​ന വി​ൽ​പ​ന’ എ​ന്ന സേ​വ​ന​ത്തി​ലൂ​ടെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം.

കേ​ടാ​യ​തോ ന​ഷ്​​ട​പ്പെ​ട്ട​തോ ആ​യ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കാ​ൻ ‘പ്ലേ​റ്റ് മാ​റ്റി​സ്ഥാ​പി​ക്ക​ൽ സേ​വ​ന’​വും അ​ബ്​​ഷി​ർ ആ​പ്പി​ലു​ണ്ട്. ട്രാ​ഫി​ക് ഒാ​ഫി​സ്​ സ​ന്ദ​ർ​ശി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​തെ വേ​ണ്ട സ​വി​ഷേ​ശ​ത​ക​ളി​ൽ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ ഓ​ർ​ഡ​ർ ചെ​യ്യാ​നാ​കു​മെ​ന്നും ട്രാ​ഫി​ക്​ വ​കു​പ്പ്​ പ​റ​ഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.