1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2023

സ്വന്തം ലേഖകൻ: ജെറിറ്റ് കൊടുങ്കാറ്റിൽ വ്യാപക നാശനഷ്ടം. കൊടുങ്കാറ്റിനൊപ്പം മാഞ്ചസ്റ്ററിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ ടൊർണാഡോയിൽ നിരവധി വീടുകളുടെ മേൽക്കൂരകൾ തകർന്നു. വൻമരങ്ങൾ കടപുഴകി റോഡ് ഗതാഗതം പലയിടത്തും തടസപ്പെട്ടു. ട്രെയിൽ സർവീസുകളും വ്യോമ ഗതാഗതവും തടസപ്പെട്ടു.

മാഞ്ചസ്റ്ററിലെ തെയിംസൈഡിൽ നൂറോളം വീടുകൾക്കാണ് ടൊർണാഡോയിൽ നാശനഷ്ടങ്ങളുണ്ടായത്. ഇവിടങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്കോട്‌ലൻഡിലാണ് കൊടുങ്കാറ്റ് ഏറെയും നാശനഷ്ടങ്ങൾ വിതച്ചത്. നോർത്ത് വെസ്റ്റ് ഇംഗ്ലണ്ട്, സതേൺ കോസ്റ്റ്, നോർതേൺ അയർലൻഡ് എന്നിവിടങ്ങൾ യെല്ലോ അലേർട്ടിലാണ്. സ്കോട്‌ലൻഡിൽ എണ്ണായിരത്തിലധികം വീടുകളിൽ വൈദ്യുതി മുടങ്ങി. ദീർഘദൂര ട്രെയിൻ സർവീസുകളെല്ലാം അവതാളത്തിലാണ്.

ഹീത്രൂ, ഗാട്ട്വിക്ക് മാഞ്ചസ്റ്റർ, അബർഡീൻ, എഡിൻബറോ, ഗ്ലാസ്കോ, ജേഴ്സി എന്നിവിടങ്ങളിൽ വിമാന സർവീസുകളെയും കൊടുങ്കാറ്റ് പ്രതികൂലാമായി ബാധിച്ചു. ഹീത്രൂവിൽ അമേരിക്കൻ എയർലൈൻസിന്റെ വിമാനം ലാൻഡിങ്ങിനിടെ ആടിയുലഞ്ഞ് നിലംതൊടാൻ ബുദ്ധിമുട്ടുന്ന കാഴ്ച ഇതിനോടകം ലോകമെങ്ങും ഭീതി വിതച്ചുകഴിഞ്ഞു.

18 ആഭ്യന്തര വിമാന സർവീസുകൾ ബ്രിട്ടിഷ് എയർവേസ് റദ്ദാക്കിയിട്ടുണ്ട്. ബർലിൻ, മാൻഡ്രിഡ്. പാരീസ് എന്നിവിടങ്ങളിൽനിന്നുള്ള നിരവധി സർവീസുകൾ റദ്ദാക്കിയതായും അറിയിപ്പുണ്ട്.

ക്രിസ്മസ് ആഘോഷങ്ങൾ പൂർത്തിയാക്കി മടങ്ങിയവരെയും ന്യൂ- ഇയർ ആഘോഷത്തിനായി യാത്രയ്ക്ക് ഒരുങ്ങിയവരെയുമാണ് ജെറിറ്റ് കൊടുങ്കാറ്റ് ദുരിതത്തിലാക്കുന്നത്. വരും മണിക്കൂറുകളിൽ കാറ്റിന് ശമനം ഉണ്ടായില്ലെങ്കിൽ വാരാന്ത്യത്തിലെ ന്യൂ ഇയർ ആഘോഷങ്ങളും താറുമാറാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.