സ്വന്തം ലേഖകൻ: സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് നികുതി നിയമ ലംഘകർക്കുള്ള പിഴ റദ്ദാക്കൽ പദ്ധതി അടുത്ത വർഷം ജൂൺ 30 വരെ ദീർഘിപ്പിച്ചതായി സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. ഇത് ഡിസംബർ 31 ന് അവസാനിക്കാനിരുന്നതായിയുന്നു.
നികുതി സംവിധാനങ്ങളിൽ റജിസ്റ്റർ ചെയ്യാൻ കാലതാമസം വരുത്തൽ, നികുതി അടക്കാൻ കാലതാമസം വരുത്തൽ, നികുതി റിട്ടേണുകൾ സമർപ്പിക്കാൻ കാലതാമസം വരുത്തൽ, മൂല്യവർധിത നികുതി റിട്ടേണുകളിൽ തിരുത്തലുകൾ വരുത്തൽ, ഇ-ഇൻവോയ്‌സുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ നടത്തുന്ന ഫീൽഡ് പരിശോധനകളിൽ കണ്ടെത്തുന്ന നിയമ ലംഘനങ്ങൾ, മൂല്യവർധിത നികുതിയുമായി ബന്ധപ്പെട്ട മറ്റു നിയമ ലംഘനങ്ങൾ എന്നിവയ്ക്കുള്ള പിഴകളിൽ നിന്നാണ് പദ്ധതി ഗുണഭോക്താക്കളെ ഒഴിവാക്കുക.
വ്യവസ്ഥകൾ പൂർണമായവർക്ക് പദ്ധതി പ്രയോജനപ്പെടുത്താൻ സാധിക്കുന്നതിനും പദ്ധതിയുടെ ഉദ്ദേശ്യ, ലക്ഷ്യങ്ങൾ കൈവരിക്കാൻ ശ്രമിച്ചുമാണ് പദ്ധതി ആറു മാസത്തേക്കു കൂടി ദീർഘിപ്പിച്ചത്. പദ്ധതി പ്രയോജനപ്പെടുത്താൻ ഗുണഭോക്താക്കൾ നികുതി സംവിധാനത്തിൽ റജിസ്റ്റർ ചെയ്തിരിക്കണമെന്നും മുമ്പ് സമർപ്പിക്കാത്ത മുഴുവൻ റിട്ടേണുകളും സമർപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല