സ്വന്തം ലേഖകൻ: പണപെരുപ്പവും ജീവിത ചിലവ് വര്‍ദ്ധനവും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള യുകെയിലെ മലയാളി സമൂഹത്തിനു പുതുവര്‍ഷവും അത്ര നല്ലതായിരിക്കില്ല . സാമ്പത്തിക മാന്ദ്യം രൂക്ഷമാകാമെന്ന പ്രവചനങ്ങള്‍ കടുത്ത ആശങ്കയാണ് ജനങ്ങളില്‍ ഉളവാക്കിയിരിക്കുന്നത്. ഇവയ്‌ക്കെല്ലാം പുറമെ ഗാര്‍ഹിക ഊര്‍ജ്ജബില്‍ നിലവില്‍ വന്നുകഴിഞ്ഞു.
ഇംഗ്ലണ്ട്, വെയില്‍സ് സ്കോ ട്ട്ലന്‍ഡ് എന്നിവിടങ്ങളിലെ ഗാര്‍ഹിക ഊര്‍ജബില്ലിലാണ് വര്‍ദ്ധനവ് നിലവില്‍ വരുന്നത്. ഇന്നലെ മുതല്‍ ഏപ്രില്‍ വരെ ഗ്യാസിന്റെയും വൈദ്യുതിയുടെയും ചെലവ് 5% കൂടുതലായിരിക്കും. ഇത് പുതുവര്‍ഷത്തിന്റെ കുടുംബ ബഡ്ജറ്റുകള്‍ താളം തെറ്റിക്കും. വസന്തകാലത്ത് ഊര്‍ജ വില കുറയുമെന്നാണ് നിലവിലെ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.
സാധാരണ അളവില്‍ ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന ഒരു കുടുംബത്തിന്റെ വാര്‍ഷിക ബില്‍ 94 പൗണ്ട് കൂടുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍ . 1834 പൗണ്ട് വാര്‍ഷിക ബില്‍ അടച്ചിരുന്ന ഒരു കുടുംബത്തിന്റെ ബില്‍ 1928 പൗണ്ട് ആയി ഉയരും. കൂടുതല്‍ ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്നതിനനുസരിച്ച് ആനുപാതികമായി ബില്ലുകളില്‍ വര്‍ദ്ധനവ് ഉണ്ടാകും.
നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഗ്യാസിന്റെയും വൈദ്യുതിയുടെയും വില നിലവാരം മറ്റ് സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ഇവിടെ കുടുംബങ്ങള്‍ക്ക് നിരക്കുകള്‍ കുറവാണെങ്കിലും ബിസിനസ് സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടതായി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല