1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2024

സ്വന്തം ലേഖകൻ: ഒമാനില്‍ 2024ലെ പൊതുഅവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ രാജകീയ ഉത്തരവ് പുറത്തിറങ്ങി. ജനുവരി 11 (സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അധികാരമേറ്റ ദിനം), ഇസ്‌റാഅ് മിഅ്‌റാജ് (റജബ് 27), മുഹര്‍റം ഒന്ന്, റബിഉല്‍ അവ്വല്‍ 12, ഒമാന്‍ ദേശീയ ദിനം (നവംബര്‍ 18, 19), ചെറിയ പെരുന്നാള്‍ (റമസാന്‍ 29 മുതല്‍), ബലി പെരുന്നാള്‍ (ദുല്‍ ഹിജ്ജ ഒമ്പത് മുതല്‍ 12 വരെ) എന്നിവയാണ് പൊതു അവധി ദിനങ്ങള്‍.

പൊതുഅവധി ദിനങ്ങള്‍ വാരാന്ത്യ അവധി ദിനങ്ങളിലാണ് വരുന്നതെങ്കില്‍ പകരം ഒരു ദിവസം അവധി നല്‍കും. രണ്ട് പെരുന്നാള്‍ ദിനങ്ങള്‍ വെള്ളിയാഴ്ചയായി വന്നാലും മറ്റൊരു ദിവസം അവധിയായി പരിഗണിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

അതിനിടെ ഒ​മാ​നി​ൽ ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​ർ മു​ത​ൽ കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ജെ.​എ​ൻ 1 കേസു​ക​ൾ റി​​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഇ​വ​രെ​ല്ലാം പൂ​ർ​ണ​മാ​യി സു​ഖം പ്രാ​പി​ച്ച​വ​രാ​ണെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ജെ.​എ​ൻ 1 വ​ക​ഭേ​ദ​ത്തി​നെ പ്ര​തി​രോ​ധി​ക്ക​ു​ന്ന​തി​നാ​യി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത് പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് വ​ലി​യ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്തമാ​ക്കി.

സീ​സ​ണ​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ വൈ​റ​സു​ക​ളു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന വ്യാ​പ​നം ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ അ​മേ​രി​ക്ക​യി​ലാ​ണ്​ ആ​ദ്യ​മാ​യി പു​തി​യ വ​ക​ഭേ​ദ​മാ​യ ജെ.​എ​ൻ 1 റി​പ്പോ​ർ​ട്ട്​ ചെ​യ്തതെ​ന്ന്​ ക്ഷ​യ​രോ​ഗ, അ​ക്യൂ​ട്ട് റെ​സ്പി​റേ​റ്റ​റി ഡി​സീ​സ് ക​ൺ​ട്രോ​ൾ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഫാ​ത്തി​മ ബി​ൻ​ത് മു​ഹ​മ്മ​ദ് അ​ൽ യാ​ഖൂ​ബി​യ പ​റ​ഞ്ഞു. ചൈ​ന​യി​ലും ഈ ​വ​ക​ഭേ​ദം വി​വി​ധ​യാ​ളു​ക​ളി​ൽ സ്ഥി​രീ​ക​രി​ക്കു​ക​യു​ണ്ടാ​യി.

നി​ല​വി​ൽ അ​മേ​രി​ക്ക, യു​കെ, ഐ​സ്​​ല​ൻ​ഡ്, സ്പെ​യി​ൻ, പോ​ർ​ച്ചു​​ഗ​ൽ, നെ​ത​ർ​ല​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ ജെ.​എ​ൻ.1 വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 41ൽ ​അ​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ ഈ ​വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ജെ​എ​ൻ.1 വ​ക​ഭേ​ദം ഒ​മി​ക്രോ​ണി​ന്റെ ഉ​പ​വ​ക​ഭേ​ദ​മാ​ണ്.

ഗ​ർ​ഭി​ണി​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും വാ​ക്സി​നേ​ഷ​ൻ പ​ര​മാ​വ​ധി ന​ൽ​കാ​ൻ സു​ൽ​ത്താ​നേ​റ്റ് ക​ഠി​ന​മാ​യി പ​രി​ശ്ര​മി​ച്ചു വ​രി​ക​യാ​ണെ​ന്ന്​ ഡോ. ​ഫാ​ത്തി​മ ബി​ൻ​ത് മു​ഹ​മ്മ​ദ് അ​ൽ യാ​ഖൂ​ബി​യ പ​റ​ഞ്ഞു. കു​ട്ടി​ക​ളി​ലെ രോ​ഗാ​വ​സ്ഥ​യും ആ​ശു​പ​ത്രി​വാ​സ​വും കു​റ​ക്കു​ന്ന​തി​നാ​യി ര​ണ്ട്​ വ​യ​സ്സ്​ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ഇ​ൻ​ഫ്ലു​വ​ൻ​സ വാ​ക്സി​ൻ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.