1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2011

സാള്‍ട്ട് ആന്‍റ് പെപ്പറിന് ശേഷം നര്‍മ്മരസപ്രധാനമായ ചെറിയ ചിത്രങ്ങളാണ് സംവിധായകരോട് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നത്. ചെറിയ സബ്ജക്ടുകള്‍ ആലോചിക്കാനാണ് തിരക്കഥാകൃത്തുകളോട് സംവിധായകര്‍ ആവശ്യപ്പെടുന്നത്. എന്തായാലും സാള്‍ട്ട് ആന്‍റ് പെപ്പറിന് ശേഷം ലാലും ബാബുരാജും ശ്വേതാ മേനോനും ഒന്നിക്കുന്ന ഒരു സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്.

‘ശ്രീകണ്ഠന്‍ കുഴപ്പക്കാരനല്ല’ എന്നാണ് ചിത്രത്തിന് പേര്. ‘മൈ ബിഗ് ഫാദര്‍’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ എസ് പി മഹേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശരത്ചന്ദ്രന്‍ വയനാട് തിരക്കഥ രചിക്കുന്നു.

“കഥയിലെ നായകനായ ശ്രീകണ്ഠന്‍ യഥാര്‍ത്ഥത്തില്‍ കുഴപ്പക്കാരനല്ല. എന്നാല്‍ നാട്ടില്‍ എല്ലാവരും അയാളെ കുഴപ്പക്കാരനായാണ് കാണുന്നത്. അയാളുടെ സുഹൃത്ത് ധനപാലന്‍ ചെയ്യുന്ന ചില കാര്യങ്ങളാണ് ശ്രീകണ്ഠനെ കുഴപ്പക്കാരനാക്കി മാറ്റുന്നത്.” – ശരത്ചന്ദ്രന്‍ വയനാട് പറയുന്നു.

“എന്‍റെ അഭിനയജീവിതത്തിന് ഉപ്പും പുളിയും എരിവും ഉണ്ടായത് ലാലേട്ടനൊപ്പം ചേര്‍ന്നതിന് ശേഷമാണ്. സാള്‍ട്ട് ആന്‍റ് പെപ്പര്‍ പോലെ ഈ സിനിമയും പ്രേക്ഷകര്‍ സ്വീകരിക്കും എന്നാണ് പ്രതീക്ഷ” – ബാബുരാജ് പറഞ്ഞു.

വയലാര്‍ ശരത്ചന്ദ്രവര്‍മ രചിക്കുന്ന ഗാനങ്ങള്‍ക്ക് ബേണി – ഇഗ്‌നേഷ്യസ് സംഗീതം നല്‍കുന്നു. കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളിലും കൊച്ചിയിലുമായി ‘ശ്രീകണ്ഠന്‍ കുഴപ്പക്കാരനല്ല’ ചിത്രീകരണം പൂര്‍ത്തിയാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.