1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 4, 2024

സ്വന്തം ലേഖകൻ: കൗ​മാ​ര​ക​ല​യു​ടെ വ​സ​ന്തോ​ത്സ​വ​ത്തി​ന് കൊ​ല്ല​ത്ത് കൊ​ടി​യേ​റി. ഇ​നി​യു​ള്ള അ​ഞ്ച് ദി​നം കൊ​ല്ല​ത്തി​ന്‍റെ ഹൃ​ദ​യ​ഭൂ​മി​യി​ൽ തു​ടി​താ​ള​ങ്ങ​ൾ നി​റ​യും. ക​ല​യു​ടെ ക​ല​വ​റ തു​റ​ക്കു​ന്ന​തും കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​സ്വാ​ദ​ക​വൃ​ന്ദ​വും.

62-ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം ആ​ശ്രാ​മം മൈ​താ​നി​യി​ലെ പ്ര​ധാ​ന വേ​ദി​യി​ൽ രാ​വി​ലെ പ​ത്തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​വി​ലെ ഒ​മ്പ​തി​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​സ്. ഷാ​ജ​ഹാ​ൻ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. തു​ട​ര്‍​ന്ന് ഗോ​ത്ര ക​ലാ​വി​ഷ്‌​കാ​ര​വും ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ക​ലാ​വി​രു​ന്ന്, ന​ടി ആ​ശാ ശ​ര​ത്തും സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളും അ​വ​ത​രി​പ്പി​ച്ച സ്വാ​ഗ​ത​ഗാ​ന​ത്തി​ന്‍റെ ദൃ​ശ്യാ​വി​ഷ്‌​കാ​രം എ​ന്നി​വ​യും അ​ര​ങ്ങേ​റി. തു​ട​ര്‍​ന്ന് സ്വാ​ഗ​ത​ഗാ​ന​ര​ച​ന, നൃ​ത്താ​വി​ഷ്‌​കാ​രം, ലോ​ഗോ, കൊ​ടി​മ​രം എ​ന്നി​വ ത​യാ​റാ​ക്കി​യ​വ​രെ ആ​ദ​രി​ച്ചു.

മ​ന്ത്രി​മാ​രാ​യ കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, കെ. ​രാ​ജ​ന്‍, ജെ. ​ചി​ഞ്ചു​റാ​ണി, കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, ന​ടി നി​ഖി​ല വി​മ​ല്‍ തു​ട​ങ്ങി​യ​വ​രാ​ണ് മു​ഖ്യാ​തി​ഥി​ക​ള്‍.

കൊ​ല്ലം ജി​ല്ല​യി​ൽ ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് ക​ലോ​ത്സ​വം ന​ട​ക്കു​ന്ന​ത്. 2008ലാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ കൊ​ല്ലം ക​ലോ​ത്സ​വ​ത്തി​ന് വേ​ദി​യാ​യ​ത്. 24 വേ​ദി​ക​ളി​ലാ​ണ് ഇ​ക്കു​റി മ​ത്സ​രം. ഹൈ​സ്കൂ​ൾ – ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ 239 മ​ത്സ​ര ഇ​ന​ങ്ങ​ളാ​ണു​ള്ള​ത്. 14,000 മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. സം​സ്കൃ​തോ​ത്സ​വ​വും അ​റ​ബി​ക് ക​ലോ​ത്സ​വ​വും ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കും.

ജ​നു​വ​രി എ​ട്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ക്കും. ഉ​ദ്ഘാ​ട​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി ​ഡി സ​തീ​ശ​ന്‍ നി​ര്‍​വ​ഹി​ക്കും. മ​ന്ത്രി കെ ​എ​ന്‍ ബാ​ല​ഗോ​പാ​ല്‍ അ​ധ്യ​ക്ഷ​നാ​കും. ന​ട​ന്‍ മ​മ്മൂ​ട്ടി​യാ​ണ് മു​ഖ്യാ​തി​ഥി.

മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കും. മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ സു​വ​നീ​ര്‍ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ക്കും. ചാ​മ്പ്യ​ന്‍​ഷി​പ്പ് പ്ര​ഖ്യാ​പ​നം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റും പൊ​തു​വി​ദ്യാ​ഭ്യാ​സ അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​റു​മാ​യ സി.​എ. സ​ന്തോ​ഷ് നി​ര്‍​വ​ഹി​ക്കും. മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ വി​ശി​ഷ്ടാ​തി​ഥി​യാ​കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.