മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ക്ലാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളും ജനറല്‍ ബോഡിയും ഡിസംബര്‍ 10 ശനിയാഴ്ച നടക്കും. വിഥിന്‍ഷാ സെന്റ് ആന്റണീസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് ദിവ്യബലിയോടെ പരിപാടികള്‍ ആര്മാഭിക്കും. ഷ്രൂഷ്ബറി രൂപതാ ചാപ്ലിന് ഫാ; സജി മലയില്‍ പുത്തന്‍പുര കാര്‍മികത്വം വഹിക്കും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ഗാനമേളയും പരിപാടിയുടെ ഭാഗമാകും.
ക്രിസ്തുമസ് ഡിന്നറോടെ പരിപാടികള്‍ സമാപിക്കും. അടുത്തിടെ എം.കെ.സി.എയെ പറ്റി ചില മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകളില്‍ കഴമ്പില്ലെന്നും അസോസിയേഷന് ചിട്ടയായ പ്രവര്‍തനങ്ങളിലൂടെ മുന്നോട്ടു പോകുമെന്നും സെക്രറ്ററി സാജന് ചാക്കോ അറിയിച്ചു. ആരോപണങ്ങള്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും എം കെ സി എയുടെ പേരിലുള്ള മറ്റു യോഗങ്ങളില്‍ പങ്കെടുക്കാതെ എല്ലാ അംഗങ്ങളും ജനറല്‍ ബോഡിയില്‍ പങ്കെടുക്കാന്‍ എത്തണമെന്നും ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല