1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2024

സ്വന്തം ലേഖകൻ: യാത്രയ്‌‍ക്കിടെ വിമാനത്തിൽവച്ച് കുടുംബാംഗത്തിനു നേരെ പതിനാറുകാരന്റെ ആക്രമണം. ടൊറന്റോയിൽനിന്നു കാൽഗറിയിലേക്കു പോയ എയർ കാനഡ വിമാനത്തിലാണ് അസാധാരണ സംഭവമുണ്ടായത്. തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടു. സംഭവത്തെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തിയ വിമാനത്തിലെ യാത്രികർക്ക് യാത്ര തുടരാൻ കാത്തിരിക്കേണ്ടി വന്നത് മൂന്നു മണിക്കൂർ. ജനുവരി മൂന്നിനായിരുന്നു സംഭവം.

വിമാനയാത്രികരിൽ ഒരാൾ സഹയാത്രികനോടു മോശമായി പെരുമാറിയെന്നു ചൂണ്ടിക്കാട്ടി വിമാനം വഴിതിരിച്ചുവിടുന്നതായി പ്രാദേശിക സമയം 12.20നാണ് വിന്നിപെഗ് റിച്ചാർഡ്സൻ രാജ്യാന്തര വിമാനത്താവളത്തിൽ അറിയിപ്പു ലഭിച്ചത്. ഗ്രാൻഡെ പ്രയറിയിൽനിന്നുള്ള പതിനാറുകാരനാണ്, സഹയാത്രികനും ബന്ധുവുമായ വ്യക്തിയെ ആക്രമിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തി.

ആക്രമണത്തിനു പിന്നാലെ സഹയാത്രികരും വിമാന ജീവനക്കാരും ചേർന്ന് പതിനാറുകാരനെ തടഞ്ഞുവച്ചു. ആക്രമണത്തിൽ നിസാര പരുക്കേറ്റ യാത്രികനു വിമാനത്തിനുള്ളിൽത്തന്നെ പ്രാഥമിക ചികിത്സ നൽകിയതായി വിമാനക്കമ്പനി ജീവനക്കാർ അറിയിച്ചു.

യാത്രികരും വിമാന ജീവനക്കാരും തടഞ്ഞുവച്ച പതിനാറുകാരനെ, വിമാനത്തിന്റെ അടിയന്തര ലാൻഡിങ്ങിനു പിന്നാലെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്കു മാറ്റി. ബന്ധുവിനെ യാത്രയ്‌ക്കിടെ ഇയാൾ ആക്രമിക്കാനിടയായ സാഹചര്യം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു. മറ്റാർക്കും ആക്രമണത്തിൽ പരുക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, ആക്രമണത്തെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തിയ വിമാനം മൂന്നു മണിക്കൂറിനു ശേഷമാണ് കാൽഗറിയിലേക്കുള്ള യാത്ര തുടർന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.