സ്വന്തം ലേഖകൻ: രാജ്യത്തെ മരുഭുമികൾ സന്ദർശിക്കുന്ന പൗരന്മാരോടും താമസക്കാരോടും നിയന്ത്രിത അതിർത്തി പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ നിർദേശം നൽകി സൗദി അധികൃതർ. ഇത്തരം പ്രദേശങ്ങളിലേക്കുള്ള യാത്ര പൂർണ്ണമായും ഒഴിവാക്കണം. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ പ്രദേശങ്ങൾ മുന്നറിയിപ്പ് ബോർഡുകളും മറ്റും വ്യക്തമാക്കികൊണ്ട് നിരവധി സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതെല്ലാം വ്യക്തമായി നോക്കണം പാലിക്കണം എന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
മുന്നറിയിപ്പ് അടയാളങ്ങൾ മറികടന്ന് നിയന്ത്രിത മേഖലകളിൽ പ്രവേശിക്കുന്നവർക്ക് കടുത്ത ശിക്ഷയാണ് നൽകുക. സുരക്ഷാ നിയമങ്ങൾ പാലിക്കണം. അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളും അനുശാസിക്കുന്ന പിഴകൾ വിധേയമായിട്ടായിരിക്കണം പെരുമാറേണ്ടത്. നിയമം അനുസരിക്കാത്തവർക്ക് 30 മാസം വരെ തടവും 25,000 റിയാൽ വരെ പിഴയും ലഭിക്കുന്ന രീതിയിലുള്ള ശിക്ഷയാണ് നൽകുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല