1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2024

സ്വന്തം ലേഖകൻ: ഫിൻലൻഡിലും അയൽ രാജ്യങ്ങളായ സ്വീഡൻ, നോർവേ എന്നിവിടങ്ങളിലും ശൈത്യം അതിന്‍റെ മൂർധന്യത്തിൽ എത്തിയിരിക്കുകയാണ്. ഈ രാജ്യങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ താപനില മൈനസ് 40 ഡിഗ്രിയാണ്. അതിശൈത്യത്തെ അതിജീവിക്കുവാനുള്ള സംവിധാനങ്ങൾ നോർഡിക് രാജ്യങ്ങളിലുണ്ട്.

എന്നാൽ കടുത്ത മഞ്ഞു വീഴ്ച കാരണം പലയിടങ്ങളിലും ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു . അസാധാരണമായ തണുപ്പും മഞ്ഞുവീഴ്ച്ചയും കാരണം ഹെൽസിങ്കിയിൽ ബസ്, ട്രാം ഗതാഗതത്തിന് കഴിഞ്ഞ ദിവസങ്ങളിൽ തടസ്സമുണ്ടാക്കി.

ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന തണുത്തുറഞ്ഞ താപനില മൂലം, രാജ്യത്തെ വൈദ്യുതി ഉപഭോഗത്തിൽ ഗണ്യമായ വർധനയുണ്ടായി. ഫിന്നിഷ് ലാപ്‌ലാൻഡിലെ എനോണ്ടെകിയോയിൽ വെള്ളിയാഴ്ച പുലർച്ചെ 2 മണിക്ക് ശേഷം താപനില മൈനസ് 44.3 ഡിഗ്രി രേഖപ്പെടുത്തിയപ്പോൾ, ഈ നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ താപനിലക്കു ഫിൻലാൻഡ് സാക്ഷ്യം വഹിച്ചു.

തിങ്കളാഴ്ച രാജ്യത്തുടനീളമുള്ള താപനിലയിൽ ഗണ്യമായ വർധനവ് പ്രതീക്ഷിക്കുന്നുവെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഡ്രൈവിങിന് അനകൂലമായ സാഹചര്യം രാജ്യത്ത് മിക്ക പ്രദേശങ്ങളിലും ഉണ്ടാകുന്നതിന് സാധ്യതയില്ല. അതിനാൽ തന്നെ അനാവശ്യമായ വാഹനയാത്രകൾ ഒഴിവാക്കുന്നതിന് നിർദേശമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.