ഈജിപ്തില്‍ ആവിഷ്കാര സ്വാതന്ത്യ്രത്തിനായി 20കാരിയായ വിദ്യാര്‍ഥിനി തുണിയുരിഞ്ഞു. ആലിയ മഗ്ദ എല്‍മാദി എന്ന ബിരുദ വിദ്യാര്‍ഥിനിയാണ് തന്റെ നഗ്നചിത്രങ്ങള്‍ ബ്ളോഗില്‍ പോസ്റ് ചെയ്തു വിവാദതാരമായത്. സംഭവം ഈജിപ്തിലെ വിവിധ രാഷ്ട്രീയകക്ഷികളും ഏറ്റെടുത്തതോടെ വിവാദത്തിനു ചൂടുപിടിച്ചു. എല്‍മാദിയുടെ വിവാദനടപടി യാഥാസ്ഥിതികരും ലിബിറല്‍ വിഭാഗവും ഒരുപോലെ എതിര്‍ക്കുകയാണ്.
ഈ മാസം 28ന് നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ലിബിറല്‍ വിഭാഗവും എല്‍മാദിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. മുന്‍ പ്രസിഡന്റ് ഹോസ്നി മുബാറക്കിന്റെ ഭരണയുഗത്തിനു അന്ത്യം കുറിച്ച ജനാധിപത്യപ്രക്ഷോഭത്തിനു ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയില്‍ ഈജിപ്തിലെ മുഴുവന്‍ പാര്‍ട്ടികളും ഭരണംപിടിക്കുന്നതിനുള്ള ശ്രമത്തിലാണ്. എല്‍മാദിയുടെ നഗ്നചിത്രങ്ങള്‍ രാജ്യത്തു വ്യാപക പ്രതിഷേധത്തിനു ഇടയാക്കിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഈജിപ്തില്‍ സ്ത്രീകള്‍ പര്‍ദയും മുഖാവരണവും ഉപയോഗിച്ചാണ് പുറത്തിറങ്ങാറുള്ളത്. ഈ സാഹചര്യത്തിലാണ് രാജ്യത്തെങ്ങും കേട്ടുകേഴ്വിപോലുമില്ലാത്ത പ്രതിഷേധ മാര്‍ഗവുമായി എല്‍മാദിയുടെ രംഗപ്രവേശം. സമൂഹത്തിലെ അക്രമങ്ങള്‍, വിവേചനം, ലൈംഗികപീഡനം, കാപട്യം തുടങ്ങിയവക്കെതിരെയും ആവിഷ്കാര സ്വാതന്ത്യ്രത്തിനും വേണ്ടിയായിരുന്നു എല്‍മാദിയുടെ പ്രതിഷേധം. കാര്യമിതൊക്കെയാണെങ്കിലും ഒരാഴ്ചയ്ക്കിടെ എല്‍മാദിയുടെ ബ്ളോഗ് 15 ലക്ഷം പേര്‍ സന്ദര്‍ശിച്ചതായാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല