സ്വന്തം ലേഖകൻ: വിദേശ വിദ്യാർഥികൾ വീസ അപേക്ഷയ്ക്കൊപ്പം നൽകുന്ന ഓഫർ ലെറ്ററിന്റെ ആധികാരികത ഉറപ്പു വരുത്താൻ കാനഡ പുതിയ പോർട്ടൽ ആരംഭിച്ചു. പോർട്ടലിൽ സമർപ്പിക്കുന്ന ലെറ്റർ ഓഫ് അക്സപ്റ്റൻസ് യഥാർഥമെന്നു ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനം 10 ദിവസത്തിനകം സ്ഥിരീകരിച്ചാൽ മാത്രമേ വീസ അപേക്ഷയിൽ തുടർനടപടികൾ സ്വീകരിക്കൂ.
രാജ്യത്ത് വിദേശ വിദ്യാർഥികളെ സ്വീകരിക്കാൻ അനുമതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മാത്രമേ പോർട്ടലിൽ പ്രവേശിക്കാനാകൂ.
വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറുപടിയില്ലെങ്കിൽ അപേക്ഷ തള്ളും. ഫീസ് വിദ്യാർഥിക്കു തിരികെ നൽകുകയും ചെയ്യും. വിദ്യാർഥികൾ തട്ടിപ്പിനിരയാകാതിരിക്കാനുള്ള മുൻകരുതലെന്ന നിലയിലാണു പുതിയ സംവിധാനമെന്ന് ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൻഷിപ് കാനഡ (ഐആർസിസി) അറിയിച്ചു.
അതേസമയം ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി വീസ അപേക്ഷകളില്‍ 40 ശതമാനവും കാനഡ നിരസിച്ചതായി ടൊറന്റോ സ്റ്റാര്‍ റിപ്പോര്‍ട്ട്. ‘മറ്റ് കാരണങ്ങളാൽ’ (others) അല്ലെങ്കില്‍ ‘കാരണം വ്യക്തമല്ലാത്ത’ (unspecified) എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ അപേക്ഷകൾ നിരസിച്ചത്. വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥി വീസ അപേക്ഷകൾ നിരസിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി വീസകളാണ് കൂടുതലും.
കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കിടയിൽ മുന്നിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ഡിസംബർ വരെയുള്ള കണക്കുപ്രകാരം ഏകദേശം 3.2 ലക്ഷം സജീവ പഠന പെര്‍മിറ്റുകള്‍ ഇന്ത്യക്കാർ കാനഡയിൽ നേടിയിട്ടുണ്ട്. പലപ്പോഴും പ്രാദേശിക വിദ്യാര്‍ത്ഥികളേക്കാള്‍ അഞ്ചിരട്ടി കൂടുതല്‍ ഫീസ് അടച്ചാണ് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല