1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2024

സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ മാലദ്വീപ് സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ എം.പി അലി അസീം ആവശ്യപ്പെട്ടു.

വിഷയത്തില്‍ മാലദ്വീപ് വിദേശകാര്യമന്ത്രി മൂസാ സമീറിനോട് പാര്‍ലമെന്റ് വിശദീകരണം തേടണമെന്ന് മറ്റൊരു പ്രതിപക്ഷ എം.പി മീഖെയ്ല്‍ നസീമും ആവശ്യപ്പെട്ടു. ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ എം.ഡി.പി. സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അടിയന്തരഘട്ടങ്ങളില്‍ സഹായം നല്‍കുന്ന രാജ്യമാണ് ഇന്ത്യയെന്നും വര്‍ഷങ്ങളായുളള ബന്ധത്തിനാണ് മോദിക്കെതിരായ പരാമര്‍ശത്തിലൂടെ കോട്ടം തട്ടിയതെന്നും എം.ഡി.പി. നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ മറിയ അഹമ്മദ് ദീദി കുറ്റപ്പെടുത്തി.

ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ മാലദ്വീപ് ബഹിഷ്‌കരിക്കുന്ന സാഹചര്യം തുടര്‍ന്നാല്‍ രാജ്യത്തിന്റെ ടൂറിസത്തിനും അതുവഴി സമ്പദ് വ്യവസ്ഥയ്ക്കുമേല്‍ക്കുന്ന കനത്ത ആഘാതമായിരിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.