1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2024

സ്വന്തം ലേഖകൻ: ലൈ​സ​ൻ​സി​ല്ലാ​ത്ത​തും അ​ജ്ഞാ​ത​വുമാ​യ ഉ​റ​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും വാ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​​ണ​മെ​ന്ന്​ ഒ​മാ​നി​ലെ ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് ക്വാ​ളി​റ്റി സെ​ന്റ​ർ (എ​ഫ്.​എ​സ്.ക്യൂ.​സി) ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

സു​ര​ക്ഷാ​നി​യ​ന്ത്ര​ണ​ങ്ങ​ളും മ​റ്റു​ നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്കാ​തെ​യെ​ത്തു​ന്ന ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ൾ പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​നു​ ഭീ​ഷ​ണി​യാ​ണ്. കാ​ല​ഹ​ര​ണ​പ്പെ​ട്ട ഉ​ൽ​പ​ന്ന​ങ്ങ​ളും ഇ​​ങ്ങ​നെ​യെ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. ശ​രി​യാ​യ ഡി​സ് പ്ലേ, ​സ്റ്റോ​റേ​ജ് ആ​വ​ശ്യ​ക​ത​ക​ൾ എ​ന്നി​വ പാ​ലി​ക്കാ​ത്ത​തി​നാ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ കേ​ടാ​കാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്. ഇ​തു​കാ​ര​ണം ആ​രോ​ഗ്യം അ​പ​ക​ട​ത്തി​ലാ​കു​ക​യും ചെ​യ്യു​മെ​ന്ന്​ എ​ഫ്.​എ​സ്.ക്യൂ.​സി ഓ​ൺ​ലൈ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

അതിനിടെ വിവിധ നോട്ടുകള്‍ പിന്‍വലിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍. തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 36 ദിവസത്തിനകം പ്രാബല്യത്തില്‍ വരും. അസാധുവായ നോട്ടുകള്‍ മാറ്റുന്നതിന് സമയം അനുവദിക്കും. മാറ്റിവാങ്ങാനുള്ള സമയം കഴിഞ്ഞാല്‍ ഈ നോട്ടുകള്‍ വിനിമയം ചെയ്യുന്നത് നിയമവിരുദ്ധമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.