1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2024

സ്വന്തം ലേഖകൻ: രാജ്യത്തെ ഗതാഗത നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബഹ്റെെൻ അധികൃതർ. റോഡ് നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുത്താൻ ഇനി 60 ദിവസം കഴിഞ്ഞു മാത്രമേ വിട്ടു നൽകുകയുള്ളു എന്നാണ് പുതിയ തീരുമാനം. ഇതിന് മുമ്പ് 30 ദിവസം കഴിഞ്ഞാൻ വിട്ടു നൽകമായിരുന്നു.

എന്നാൽ ഇനിമുതൽ 60 ദിവസം കഴിഞ്ഞാൻ മാത്രമേ വിട്ടു നൽകുകയുള്ളു എന്ന് അധികൃതർ. രാജ്യത്ത് ഒരോ വർഷവും വാഹനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. അതിനാൽ പല സ്ഥലങ്ങളിലും അപകടങ്ങൾ കൂടിയിട്ടുണ്ട്. 2014 ട്രാഫിക് നിയമത്തിലെ ശിക്ഷാകാലാവധി ഇരട്ടിയാക്കാൻ നിർദേശം നൽകിയിരുന്നു.

ഈ തീരുാമനം അംഗീകരിച്ചതായി ആഭ്യന്തരമന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി. ഇപ്പോൾ നിലനിൽക്കുന്ന നിയമങ്ങൾക്ക് വിരുദ്ധമായി മോഡിഫിക്കേഷൻ വരുത്തിയ വാഹനങ്ങൾ റോഡിലൂടെ ഉപയോഗിച്ചാൽ കടുത്ത ശിക്ഷ നേരിടണ്ടേണ്ടി വരും. ഈ നിയമത്തിൽ മാറ്റം വരുത്തുന്ന തരത്തിലുള്ള ഭേതഗതിയാണ് ഇപ്പോൾ വരുന്നത്.

കൂടുതൽ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ പുറത്തിറക്കരുത്. വാഹനങ്ങളിൽ സ്ഥിരമോ താൽക്കാലികമോ ആയ ഒരു തരത്തിലുള്ള കൂട്ടിചേർക്കലും അനുവദിക്കില്ല. ആളുകളുടെ ജീവൻ നഷ്ട്ടപ്പെടുന്ന രീതിയിൽ പെട്ടെന്നുള്ള തരിക്കലും വാഹനങ്ങൾ നിർത്തലും അനുവദിക്കില്ല. ഇത്തരത്തിൽ വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്ന ഡ്രെെവർമാർക്ക് പിഴ ചുമത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.