1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2024

സ്വന്തം ലേഖകൻ: ഒറിജിനലിനെ വെല്ലുന്ന വ്യാജന്മാർ പ്രവാസികളുടെ ആയിരക്കണക്കിനു ദിർഹം ചോർത്തിയതായി റിപ്പോർട്ട്. ആർടിഎ, ഗ്ലോബൽ വില്ലേജ്, ദുബായ് പൊലീസ് തുടങ്ങിയവയുടെ വ്യാജ ലിങ്കുകൾ വഴിയാണ് പണം അപഹരിക്കപ്പെട്ടത്. ട്രാഫിക് പിഴയുടെ പേര് പറഞ്ഞാണ്, വ്യാജന്മാർ ദുബായ് പൊലീസിന്റെ പേരിൽ എസ്എംഎസ് അയയ്ക്കുന്നത്.

ഇവർ നൽകുന്ന ലിങ്കിൽ കയറി പണം അടച്ചാൽ പോകുന്നത് തട്ടിപ്പുകാരുടെ കൈകളിലേക്കായിരിക്കും. ട്രാഫിക് പിഴകളുടെ നോട്ടീസ് എസ്എംഎസായി ലഭിച്ചാൽ പൊലീസിൽ വിളിച്ചു നിജ സ്ഥിതി ബോധ്യപ്പെടണമെന്നു പൊലീസ് അറിയിച്ചു. നോൾ കാർഡിന്റെ റീച്ചാർജിന്റെ പേരിലാണ് മറ്റൊരു തട്ടിപ്പ്. ആർടിഎയ്ക്കു സമാനമായി ലോഗോ പതിപ്പിച്ച വ്യാജസൈറ്റുകൾ വഴി ലക്ഷക്കണക്കിനു രൂപയാണ് തട്ടിപ്പുകാർ അപഹരിച്ചത്.

ഗ്ലോബൽ വില്ലേജിന്റെ വ്യാജ സൈറ്റുകൾ സൃഷ്ടിച്ചും ഇത്തരത്തിൽ തട്ടിപ്പു നടക്കുന്നു. ഇത്തരത്തിൽ പറ്റിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും പ്രവാസികളാണ്. പിഴ ലഭിച്ചു എന്നറിയുമ്പോൾ പേടിച്ച് എത്രയും പെട്ടെന്ന് അടയ്ക്കാനുള്ള തത്രപ്പാടിൽ സൈറ്റിന്റെ വിശ്വാസ്യത പലപ്പോഴും പരിശോധിക്കപ്പെടാറില്ല.

ഇത്തരക്കാർക്കു പണം നഷ്ടപ്പെട്ടു കഴിയുമ്പോൾ മാത്രമാണ് തട്ടിപ്പു മനസിലാകുക. കയറുന്ന സൈറ്റും ലിങ്കും കൃത്യമാണെന്ന് ഉറപ്പാക്കുക മാത്രമാണ് ഇതിനുള്ള പോം വഴി. ഓൺലൈൻ വഴി പണം അടക്കുമ്പോൾ രണ്ടു തവണ ഉറപ്പു വരുത്തണമെന്നും അധികൃതർ മുന്നറിയിപ്പു നൽകുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.