1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2024

സ്വന്തം ലേഖകൻ: ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി ഗബ്രിയേൽ അറ്റലിനെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോ തിരഞ്ഞെടുത്തു. നിലവിലത്തെ പ്രധാനമന്ത്രി ഏലിസബത്ത് ബോൺ രാജിവച്ചതോടെയാണ് വിദ്യാഭ്യാസ മന്ത്രിയായ ഗബ്രിയേൽ അറ്റലിനെ പിൻഗാമിയായി തിരഞ്ഞെടുത്തത്. ഇതോടെ 34–ാം വയസിൽ ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അറ്റൽ മാറി.

പരസ്യമായി സ്വവർഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തി കൂടിയാണ് അദ്ദേഹം. അടുത്തകാലത്ത് നടത്തിയ അഭിപ്രായ സര്‍വേയിൽ ജനപ്രിയ രാഷ്ട്രീയപ്രവർത്തകരിൽ ഒരാളായി ഗബ്രിയേൽ അറ്റലിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോവിഡ് വ്യാപന കാലത്ത് സർക്കാർ വക്താവായിരുന്നു അദ്ദേഹം.

ഇമ്മാനുവൽ മക്രോയുടെ ഏറ്റവും വിശ്വസ്തനായാണ് ഗബ്രിയേൽ അറ്റൽ അറിയപ്പെടുന്നത്. യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായിട്ടുള്ള ഇമ്മാനുവൽ മക്രോയുടെ സുപ്രധാന നീക്കമായിട്ടാണ് ഗബ്രിയേലിന്റെ നിയമനം വിലയിരുത്തപ്പെടുന്നത്. മുൻപ് പ്രധാനമന്ത്രിസ്ഥാനത്തെത്തിയ ഫ്രാങ്കോയിസ് മിത്തറാൻഡിന് പ്രായം 37 ആയിരുന്നു. 1984ലായിരുന്നു ഫ്രാങ്കോയിസ് മിത്തറാൻഡ് പ്രധാനമന്ത്രി പദവിയിലെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.