1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2024

സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ആരോഗ്യ മേഖലക്ക് കളങ്കം ചാര്‍ത്തുന്ന മറ്റൊരു വാര്‍ത്ത കൂടി. ഇത്തവണ ഇതിലെ വില്ലന്‍ ഒരു ഇന്ത്യന്‍ വംശജനാണെന്നത് ഏറെ അപമാനകരമായ ഒരു കാര്യവുമാണ്. ഹാംഷയര്‍, ഹാവന്റിലെ ജി പി സര്‍ജറി, ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ മോഹന്‍ ബാബു രോഗികളെ ലൈംഗികമായി പീഡിപ്പിച്ചതിന് കോടതി വിചാരണ നേരിടുകയാണ്. അഞ്ചോളം രോഗികളെയാണ് ഇയാള്‍ പീഡിപ്പിച്ചത് എന്നാണ് കേസ്.

ഇരകളില്‍ ഒരാള്‍ അതീവ ഗുരുതരമായ പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിച്ച രോഗിയായിരുന്നു. അവരോട് മേല്‍വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ട 47 കാരനായ ഡോക്ടര്‍ അവരുടെ ശരീര സൗന്ദര്യത്തെ കുറിച്ച് അഭിനന്ദിക്കുകയും ചെയ്തു. അതിനു പുറമെ ഒരു റിസപ്ഷനിസ്റ്റിന്റെ മാറിടത്തില്‍ പിടിച്ച് അമര്‍ത്തിയ ഇയാള്‍, നിന്നെ തിന്നാന്‍ പോകുന്ന സിംഹമാണ് താനെന്ന് അവരോട് പറഞ്ഞതായും കോടതിയില്‍ ബോധിപ്പിച്ചു.

2019 ജൂണിനും 2021 ജൂലായ്ക്കും ഇടയിലായി, പുതുതായി അപ്പോയിന്റ്മെന്റ് എടുത്ത് വനിതാ രോഗികളെയാണ് ഇയാള്‍ പീഢിപ്പിച്ചത് എന്നാണ് പോര്‍ട്സ്മൗത്ത് ക്രൗണ്‍ കോടതിയില്‍ ബോധിപ്പിച്ചത്. അതു കൂടാതെ റിസപ്ഷനിസ്റ്റ് ഉള്‍പ്പടെ മറ്റ് അഞ്ചു സ്ത്രീകള്‍ കൂടി ഇയാളുടെ അതിരു കടക്കുന്ന പെരുമാറ്റരീതികളെ കുറിച്ച് പരാതിപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ പരാതികളുമായി ബന്ധപ്പെട്ട് ക്രിമിനല്‍ നടപടികള്‍ എടുത്തിട്ടില്ല.

ഒരേ സര്‍ജറിയില്‍ നിന്നുള്ള ഒന്‍പത് സ്ത്രീകളും, ഇയാള്‍ നേരത്തെ ജോലി ചെയ്ത സര്‍ജറിയില്‍ ഉണ്ടായിരുന്ന റിസപ്ഷനിസ്റ്റും ആണ് ഇതിലെ ഇരകള്‍. ഈ സ്ത്രീകള്‍ എല്ലാവരും തന്നെ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നിസ്സഹായത അനുഭവിക്കുന്നവരായിരുന്നു. 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ഡോക്ട ബാബു, അയാളുടെ ഭാര്യയും ജി പിയുമായാ ഡോ.അരോലിന്‍ റോഡ്രിഗസിന്റെ ശുപാര്‍ശയിലായിരുന്നു 2018 ഏപ്രില്‍ സ്റ്റോണ്ടണ്‍ സര്‍ജറിയില്‍ ഒരു ലോക്കം ഡോക്ടറായി ജോലി ചെയ്യാന്‍ ആരംഭിച്ചത്.

ഇതേ സര്‍ജറിയില്‍ തന്നെ ജി പി ആയിരുന്നു ഇയാളുടെ ഭാര്യയും. ഇയാള്‍ ജോലിക്ക് കയറി നാലു മാസത്തിനുള്ളില്‍ തന്നെ ഇയാള്‍ക്കെതിരായ ആദ്യ പരാതി ലഭിച്ചു എന്നാണ് കോടതിയില്‍ ബോധിപ്പിക്കപ്പെട്ടത്. അധികം താമസിയാതെ അടുത്ത പരാതിയും എത്തി. 57 കാരിയായ കാന്‍സര്‍ രോഗി പറഞ്ഞത്, ആദ്യ അപ്പോയിന്റ്മെന്റില്‍ തന്നെ ഡോക്ടര്‍ തന്നെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചു എന്നാണ്. സുന്ദരമായ ശരീരവും, സുന്ദരമായ മാറിടങ്ങളും നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട് എന്ന് പറഞ്ഞായിരുന്നത്രെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചത്.

ഏറ്റവും പ്രായം കുറഞ്ഞ പരാതിക്കാരി 19 കാരിയായ ഒരു യുവതിയാണ്. 2020 ഫെബ്രുവരിയിലായിരുന്നു ഇവര്‍ ജി പി അപ്പോയിന്റ്മെന്റ് എടുത്തത്. സുന്ദരിയാണ് എന്ന് പറഞ്ഞുകൊണ്ട് ഡോക്ടര്‍ മുതുകില്‍ തടവാന്‍ തുടങ്ങിയെന്നും പെണ്‍കുട്ടി എഴുന്നേറ്റ് പോകാന്‍ തുനിഞ്ഞപ്പോള്‍ കൈകളില്‍ പിടിച്ച് വലിച്ച് കവിളില്‍ ചുംബനം നല്‍കി എന്നും കോടതിയില്‍ ബോധിപ്പിക്കപ്പെട്ടു.കഴുത്തില്‍ മുറിവിന് ചികിത്സ തേടിയെത്തിയ വിവാഹിതയായ ഒരു സ്ത്രീയേയും ഇയാള്‍ പീഢിപ്പിച്ചതായി ആരോപണമുണ്ട്.

2021 ജൂലായില്‍ ഇയാള്‍ സ്റ്റോണ്ടണ്‍ സര്‍ജറിയിലെ ജോലി നിര്‍ത്തി. എന്നാല്‍ ഇതിനോടകം തന്നെ ഇയാള്‍ പോലീസിന്റെ നിരീക്ഷണ വലയത്തില്‍ ആയിക്കഴിഞ്ഞിരുന്നു. എന്നാല്‍, ഈ ആരോപണങ്ങള്‍ എല്ലാം തന്നെ ഡോക്ടര്‍ നിഷേധിക്കുകയാണ്. കോടതിയില്‍ വിചാരണ പുരോഗമിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.