1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2024

സ്വന്തം ലേഖകൻ: രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം ‘അടൽ സേതു’ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. 22 കിലോമീറ്റർ നീളത്തിലുള്ള ആറുവരി പാതയുടെ നിർമ്മാണ ചെലവ് 17,840 കോടി രൂപയാണ്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഗവർണർ രമേഷ് ബൈസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

ദക്ഷിണ മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. രണ്ട് മണിക്കൂർ യാത്രയെ വെറും 15-20 മിനിറ്റിനുള്ളിൽ ചുരുക്കാൻ കഴിയും. സമുദ്രനിരപ്പിൽ നിന്ന് 15 മീറ്റർ ഉയരത്തിലാണ് പാലമുള്ളത്.

രാജ്യത്തിന്റെ എഞ്ചിനീയറിം​ഗ് മികവിന്റെ മികച്ച ഉദാഹരണമാണ് അടൽ സേതു പാലം. ലോകത്തെ ഏറ്റവും നീളമേറിയ പാലങ്ങളുടെ പട്ടികയിൽ 12-ാം സ്ഥാനത്താണ് അടൽ സേതു. ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലവും ഇതാണ്. അടൽ സേതുവിന് കീഴിലൂടെ കപ്പലുകൾക്ക് പോകാനും സാധിക്കും. മണിക്കൂറിൽ 100 കിലോമീറ്റർ വേ​ഗതയിൽ വാഹനങ്ങൾ പോകാനാകും. ബൈക്കിനും ഓട്ടോറിക്ഷയ്‌ക്കും പാലത്തിലേക്ക് പ്രവേശനമില്ല.

മുംബൈയിൽനിന്നു നവിമുംബൈയിലേക്ക് ഒന്നര മണിക്കൂറിലേറെയുള്ള യാത്ര കേവലം 20 മിനിറ്റായി ചുരുങ്ങുമെന്നതാണു നേട്ടം. അത് മാത്രമല്ല, സ്ഥിരം യാത്രക്കാർക്ക് പ്രതിവർഷം 10 മില്യൺ ലീറ്റർ ഇന്ധനമാണ് ലാഭമെന്ന് കണക്കുകൾ പറയുന്നു.

എൻജിനീയറിങ് മികവിലൂടെ രാജ്യത്തെ അദ്ഭുതക്കാഴ്ചകളിലും ട്രാൻസ്ഹാർബർ ലിങ്ക് ഇടംനേടും. മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയിയുടെ സ്മരണാർഥം അടൽ സേതു എന്നാണ് കടൽപ്പാലത്തിനു പേരു നൽകിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.