1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2024

സ്വന്തം ലേഖകൻ: ക്രിപ്റ്റോ കറൻസിയുടെ മറവിൽ തട്ടിപ്പ്​ വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി യുഎഇ സർക്കാറിന്‍റെ സൈബർ സുരക്ഷാ സമിതി. ഇടപാടുകാർ ജാഗ്രത പാലിച്ചില്ലെങ്കിൽ വലിയ നഷ്ടം സംഭവിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വ്യക്തിഗത വിവരങ്ങൾ ചോരാതിരിക്കാനും നടപടി വേണമെന്നും സൈബർ സുരക്ഷാ സമിതി നിർദേശിച്ചു.

സാമ്പത്തിക നഷ്ടത്തിനപ്പുറം വ്യക്തികളുടെ സ്വകാര്യ വിവരങ്ങളടക്കം അപകടത്തിലാകുന്ന തലം ക്രിപ്​​റ്റോ തട്ടിപ്പുകൾക്കുണ്ടെന്ന്​ സൈബർ സുരക്ഷാ സമിതി ചെയർമാൻ ഡോ. മുഹമ്മദ്​ ഹമദ്​ അൽ കുവൈത്തി പറഞ്ഞു. അടുത്തിടെ പുറത്തുവന്ന കണക്കുകളും പഠനങ്ങളും ഈ അപകടസാധ്യതകൾ വ്യക്തമാക്കുന്നതായും ഡിജിറ്റൽ കറൻസികളിലെ തട്ടിപ്പുകളെയും അതിന്റെ അനന്തരഫലങ്ങളെയും കുറിച്ചുള്ള വർധിച്ച ആശങ്കകളുടെ വെളിച്ചത്തിലാണ് നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിജിറ്റർ ഭീഷണികളിൽ നിന്ന്​ ധനകാര്യ മേഖലയെ സംരക്ഷിക്കുന്നതിനും സൈബർ മേഖലയിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നീക്കങ്ങൾ തുടരുകയാണ്​. വ്യാജ ഇ-മെയിലുകളിലൂടെയോ ടെക്‌സ്റ്റ് സന്ദേശങ്ങളിലൂടെയോ വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ധനകാര്യ വിവരങ്ങളും തട്ടിയെടുക്കുന്നതാണ്​ ഒരു രീതി.

അതോടൊപ്പം ആപ്പുകളോ വെബ്​സൈറ്റുകളോ ഹാക്ക്​ ചെയ്ത്​ ക്രിപ്​റ്റോകറൻസി വാലറ്റുകൾ മോഷ്ടിക്കുന്ന രീതിയുമുണ്ട്​. ക്രിപ്‌റ്റോ കറൻസികൾ പ്രവർത്തിപ്പിക്കുന്നതിലൂടെ നിശ്ചിത ലാഭം വാഗ്ദാനം ചെയ്യുന്നതാണ് ​മറ്റൊരു തട്ടിപ്പ്​ രീതി. ഈ രീതി മുഖേന യഥാർഥത്തിൽ ഉപഭോക്താക്കളുടെ പണം അപഹരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.