1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2024

സ്വന്തം ലേഖകൻ: അയര്‍ലൻഡിൽ പൊതുഗതാഗത സംവിധാനങ്ങളിലെ യാത്രക്കാരായ ചെറുപ്പക്കാർക്ക് ടിക്കറ്റുകളിൽ 50% ഇളവ് പ്രഖ്യാപിച്ച് സർക്കാർ. 18 നും 25 നും ഇടയിൽ പ്രായമുള്ളവർക്കും 16 വയസ്സിന് മുകളിലുള്ള മുഴുവന്‍ സമയ തേര്‍ഡ് ലെവല്‍ വിദ്യാർഥികള്‍ക്കും പൊതുഗതാഗത സംവിധാനങ്ങളില്‍ ഇനിമുതല്‍ 50% സിസ്കൗണ്ടിൽ യാത്ര ചെയ്യാം. സർക്കാർ പദ്ധതിയില്‍ അംഗങ്ങളാകുന്ന കൊമേഴ്‌സ്യല്‍ ഗതാഗത സംവിധാനങ്ങളിലും 50% ഡിസ്‌കൗണ്ട് ലഭിക്കും.

പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന ചെറുപ്പക്കാരുടെ എണ്ണത്തില്‍ വലിയ വർധന കണ്ടു വരുന്നതിനാലാണ് ടിക്കറ്റില്‍ ഡിസ്‌കൗണ്ട് നല്‍കുന്നതെന്ന് ഗതാഗതവകുപ്പ് മന്ത്രി ഈമണ്‍ റയാന്‍ പറഞ്ഞു. കോളജ്, ട്രെയിനിങ്, സ്‌പോര്‍ട്‌സ് കേന്ദ്രങ്ങള്‍, മറ്റ് യാത്രകള്‍ എന്നിവയ്‌ക്കെല്ലാം ചെറുപ്പക്കാര്‍ കൂടുതലായി പൊതുഗതഗാത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ടിക്കറ്റ് നിരക്കില്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചതോടെ കൂടുതല്‍ പേര്‍ പൊതുഗതാഗതം ഉപയോഗിക്കാന്‍ താല്പര്യപ്പെടുമെന്നും മന്ത്രി ഈമണ്‍ റയാന്‍ പറഞ്ഞു.

യാത്രാ ചെലവ് കുറയ്ക്കുന്നതോടൊപ്പം തന്നെ സ്വകാര്യ വാഹന ഉപയോഗം കുറയ്ക്കുവാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഇത് മൂലം രാജ്യം പുറന്തള്ളുന്ന കാര്‍ബണിന്റെ അളവ് കുറയും.പരിസ്ഥിതി സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പദ്ധതി ഏറെ സഹായിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും ടിക്കറ്റ് നിരക്കില്‍ 20% കുറവ് നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.