സ്വന്തം ലേഖകൻ: പുതുവര്‍ഷത്തില്‍ യുകെ മലയാളി സമൂഹത്തിനു വേദനയായി മലയാളിയുടെ ആകസ്മിക വിയോഗം. ഹര്‍ലോയിലെ യുകെകെസിഎ യൂണിറ്റ് അംഗമായ ജോബി ജോയി(50) കര്യാറ്റപ്പുഴയില്‍ ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
കുടുംബമൊന്നിച്ച് നാട്ടില്‍ പോയി തിരികെ വന്ന ഉടനെയാണ് ജോബിയെ മരണം വിളിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം നാട്ടിലേക്ക് പോയ ജോബിയ്‌ക്കൊപ്പം മക്കള്‍ മാത്രമാണ് തിരികെ എത്തിയത്. ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലായിരുന്ന ഭാര്യ ഇന്ന് യുകെയിലെത്തുമെന്നാണ് വിവരം.
യുകെകെസിഎ ഹാര്‍ലോ യുയൂണിറ്റ് അംഗവും മുന്‍ യൂണിറ്റ് പ്രസിഡന്റും ആയിരുന്നു ജോബി. ഇന്നലെ രാവിലെ ഉണ്ടായ കാര്‍ഡിയാക് അറസ്റ്റാണ് മരണം കാരണം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരേതന്‍ പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് ഇടവകാംഗമാണ് . ജോബിയുടെ വേര്‍പാടില്‍ കുടുംബങ്ങള്‍ക്ക് ആശ്വാസവുമായി മലയാളി സുഹൃത്തുക്കള്‍ ഒപ്പമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല