സ്വന്തം ലേഖകൻ: പാക്കിസ്ഥാനിലെ ബ്രിട്ടീഷ് ഹൈകമ്മീഷണർ പാക്ക് അധിനിവേശ കാഷ്മീർ സന്ദർശിച്ചതിൽ വിയോജിപ്പ് പരസ്യമാക്കി ഇന്ത്യ. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈകമ്മീഷണറോട് വിദേശകാര്യ സെക്രട്ടറി വിയോജിപ്പ് അറിയിച്ചു. ഇന്ത്യയുടെ പരമാധികാരത്തെ വകവയ്ക്കാത്ത നടപടിയാണ് ഉണ്ടായതെന്ന് വിദേശകര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
ബുധനാഴ്ചയായിരുന്നു ബ്രിട്ടീഷ് ഹൈകമ്മീഷണർ ജെയ്ൻ മാരിയോറ്റ് മിർപൂരിൽ സന്ദർശനം നടത്തിയത്. തുടർന്ന്, 70 ശതമാനം ബ്രിട്ടീഷ് പാക്കിസ്ഥാനികളുടെയും വേരുകൾ മിർപൂരിൽ നിന്നാണെന്ന് ഇവർ സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു.
പിന്നാലെയാണ് വിഷയത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് ഇന്ത്യ രംഗത്ത് വന്നത്. സന്ദർശനം ഇന്ത്യ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ല. ജമ്മു കാഷ്മീർ, ലഡാക്ക് എന്നീ പ്രദേശങ്ങൾ എന്നും രാജ്യത്തിന്റെ ഭാഗമായി തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല