1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2024

സ്വന്തം ലേഖകൻ: സ്വദേശികൾക്ക് തൊഴിലവസരങ്ങൾക്ക് മുൻഗണന നൽകാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും, കുവൈത്ത് മുനിസിപ്പാലിറ്റി പൗരന്മാർക്കും പ്രവാസികൾക്കും ഒരുപോലെ അപേക്ഷിക്കാൻ സാധിക്കുന്ന വിധത്തിലുള്ള പുതിയ ജോലികൾ അവതരിപ്പിച്ചു. വാർഷിക ബജറ്റ് റിപ്പോർട്ട് 1,090 ഒഴിവുകളുണ്ട്. ഇതിൽ മരണപ്പെട്ടയാളുടെ ആചാരപരമായ കഴുകൽ നടത്താൻ പ്രവാസികൾക്കായി പ്രത്യേകം നിയുക്തമാക്കിയിട്ടുള്ള ശവസംസ്കാര വകുപ്പിലെ 36 തസ്തികകളും മൃതദേഹം കൊണ്ടു പോകുന്ന വാഹനങ്ങളുടെ ഡ്രൈവർ തസ്തികയിൽ 25 അവസരങ്ങളും ഉൾപ്പെടുന്നു.

അക്കൗണ്ടന്‍റുമാർ, ആർക്കിടെക്‌ചർ, ഇലക്‌ട്രിസിറ്റി, മെക്കാനിക്‌സ് എന്നിവയിലെ എൻജിനീയർമാർക്കുള്ള അവസരങ്ങളുമുണ്ട്. നിലവിൽ ഈ സ്ഥാനങ്ങൾ വിദേശ അപേക്ഷകർക്ക് അവസരം ലഭിക്കുമോയെന്ന എന്ന കാര്യം വ്യക്തമല്ല. അതേസമയം, മുനിസിപ്പാലിറ്റിയുടെ ശാഖകളിലുടനീളമുള്ള അഡ്മിനിസ്ട്രേറ്റീവ് റോളുകൾ സ്വദേശി പൗരന്മാർ മാത്രമായി നീക്കിവച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.

2024 ഏപ്രിലിൽ പ്രാബല്യത്തിൽ വരുന്ന പുതിയ ബജറ്റ്, വേതനത്തിനും നഷ്ടപരിഹാരത്തിനുമായി 190 ദശലക്ഷം കുവൈത്ത് ദിനാർ വകയിരുത്തുന്നു, ഇത് നിലവിലെ ബജറ്റിനെ അപേക്ഷിച്ച് 9 ദശലക്ഷം കുവൈത്ത് ദിനാറിന്‍റെ വർധനവുണ്ട്. ഏകദേശം 483,200 ആളുകൾ കുവൈത്തിൽ പൊതുമേഖലയിൽ ജോലി ചെയ്യുന്നു. ഇതിൽ 23% വിദേശികളാണ് . ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന അനുപാതമാണിത്. 2024 ഫെബ്രുവരി മുതലുള്ള പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഡാറ്റ പ്രകാരം സർക്കാർ, സ്വകാര്യ മേഖലയിലെ തൊഴിലാളികൾ 1.9 ദശലക്ഷമാണ്. 75% സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരാണ്.

അതേസമയം, സമീപകാല സെൻസസ് പ്രകാരം കുവൈത്തിലെ 4.6 ദശലക്ഷം ജനസംഖ്യയിൽ നിലവിൽ ഏകദേശം 3.2 ദശലക്ഷമാണ് പ്രവാസികൾ. സമീപ വർഷങ്ങളിൽ, കുവൈത്ത് തങ്ങളുടെ പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് കൂടുതലായി ശ്രമിക്കുന്നുണ്ട്. ഇതിലൂടെ രാജ്യത്തിനുള്ളിലെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനാണ് കുവൈത്ത് ലക്ഷ്യമിടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.