1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2024

സ്വന്തം ലേഖകൻ: എയർപോർട്ട് ടു എയർപോർട്ട് സ്റ്റാറ്റസ് മാറ്റാനുള്ള സേവനം പ്രയോജനപ്പെടുത്തി വീസ നീട്ടാൻ ആഗ്രഹിക്കുന്ന സന്ദർശകർക്ക് മുമ്പത്തെ നിരക്കുകളെ അപേക്ഷിച്ച് 20 ശതമാനം വരെ അധികമായി നൽകേണ്ടിവരുമെന്ന് ട്രാവൽ വ്യവസായ വിദഗ്ധർ വിലയിരുത്തുന്നു. രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സന്ദർശകർ പുറത്തേക്ക് പോകുകയും തിരികെ വരികയും ചെയ്യുന്ന എയർലൈൻ വിമാന നിരക്ക് ഏകദേശം 125 ദിർഹം വർധിപ്പിച്ചു. തണുപ്പുള്ള മാസങ്ങളിൽ രാജ്യത്ത് തങ്ങാൻ സന്ദർശകർക്കിടയിൽ വൻതോതിലുള്ള ഡിമാൻഡാണ് പാക്കേജിലെ വർധനവിന് മറ്റൊരു ഘടകമെന്ന് ട്രാവൽ വ്യവസായ വിദഗ്ധർ പറയുന്നു. ‌‌‌‌

എയർപോർട്ട്-ടു-എയർപോർട്ട് വീസ മാറ്റം സന്ദർശകരെ അപേക്ഷകന്റെ മാതൃരാജ്യത്തേക്ക് മടങ്ങുന്നതിനുപകരം അടുത്തുള്ള രാജ്യം സന്ദർശിക്കുന്നതിന് ഒരു പുതിയ ടൂറിസ്റ്റ് വീസ വേഗത്തിൽ നേടാൻ സഹായിക്കുന്നു. സന്ദർശകർക്ക് ഒരേ ദിവസം തന്നെയോ അല്ലെങ്കിൽ അവർക്ക് അയൽരാജ്യത്ത് ഒരു രാത്രി ചെലവഴിച്ച് അടുത്ത ദിവസം മടങ്ങുന്ന വിധത്തിലോ വീസ ലഭ്യമാകും. ഒരേ ദിവസത്തെ പ്രക്രിയയ്ക്ക് സാധാരണയായി ഏകദേശം നാല് മണിക്കൂർ ആവശ്യമാണ്. അതിൽ വിമാനം പറക്കൽ, അയൽരാജ്യത്തെ വിമാനത്താവളത്തിൽ കാത്തിരിക്കുക, പിന്നീടുള്ള വിമാനത്തിൽ മടങ്ങുക എന്നിവയും ഉണ്ടാകും.

ടൂറിസം കമ്പനികൾ പറയുന്നതനുസരിച്ച്, 2023 അവസാന പാദത്തിൽ 90 ദിവസത്തെ വീസ അധികൃതർ റദ്ദാക്കി. ഇത് സന്ദർശകർക്കിടയിൽ 60 ദിവസത്തെ വീസയ്ക്കുള്ള ആവശ്യം വർധിപ്പിച്ചു. 60 ദിവസത്തെ വീസയുടെ വില 1,300 ദിർഹത്തിലായിരുന്നത് ഇപ്പോൾ 1,500 ദിർഹത്തിലാണ് ആരംഭിക്കുന്നത്. സന്ദർശകർ പാക്കേജ് ബുക്ക് ചെയ്യുമ്പോൾ ഉള്ള നിരക്കിനെ ആശ്രയിച്ചാണ് വില നിശ്ചയിക്കുക. ഒരു മാസം മുമ്പ് ബുക്ക് ചെയ്താൽ വില കുറയും.

2022 ഡിസംബറിൽ, വിസിറ്റ് വീസയുള്ളവർക്ക് രാജ്യത്തിനകത്ത് നിന്ന് താമസാനുമതി നീട്ടാനുള്ള ഓപ്ഷൻ യുഎഇ നിർത്തലാക്കി. പുതിയ വീസയിൽ മടങ്ങിയെത്തുന്നതിന് മുമ്പ് വിസിറ്റ് വീസയുള്ളവർക്ക് രാജ്യം വിടേണ്ടി വന്നു. വിസിറ്റ് വീസയുള്ളവർ രാജ്യം വിടാനും പുതിയ വീസയിൽ മാത്രമേ തിരികെ പ്രവേശിക്കാനും സാധിക്കൂ എന്നതായിരുന്നു സാഹചര്യം. ഈ തീരുമാനം കോവിഡ് കാലത്ത് മാനുഷിക കാരണങ്ങളാൽ യുഎഇ മാറ്റി.

30 ദിവസത്തെ വീസ മാറ്റത്തിനുള്ള വിലയും 1,200 ദിർഹത്തിൽ നിന്ന് 1,300 ദിർഹമായി (ആരംഭ നിരക്ക്) വർധിച്ചതായി വ്യവസായ വിദഗ്ധർ വ്യക്തമാക്കുന്നു. 60 ദിവസത്തെ വീസ നീട്ടുന്നതിനുള്ള ആവശ്യം വളരെ ഉയർന്നതാണ്. ക്വാട്ട മിക്ക ദിവസങ്ങളിലും വേഗം തന്നെ തീരുന്നുണ്ട്. സീറ്റുകൾ ലഭിക്കാൻ ഞങ്ങൾ ബുദ്ധിമുട്ടുകയാണെന്ന് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ അറിയിച്ചിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.