സ്വന്തം ലേഖകൻ: രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്ക് വായ്പ അനുവദിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി കുവെെറ്റ് ബാങ്ക് അധികൃതർ. ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യൻമാർ തുടങ്ങി പ്രഫഷണൽ തസ്തികയിൽ ജോലി ചെയ്യുന്നവർ എന്നിവർക്കാണ് വായ്പ അനുവദിക്കുന്നതിന് മുൻഗണന നൽകുന്നത്.
പിന്നീട് ഉള്ളവർക്ക് വായ്പ അനുവദിക്കുന്നതിന് ആണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ക്രെഡിറ്റ് റെക്കോർഡ്, ജോലി സ്ഥിരത, ശമ്പളം, സേവനാന്തര ആനുകൂല്യം എന്നിവ കാർഡ് പരിശോധിക്കുന്നതിന് പരിഗണിക്കും.
കൂടാതെ സ്വദേശിവൽക്കരണത്തിന് സാധ്യതയില്ലാത്ത തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് വായ്പ ലഭിക്കും. കുവെെറ്റിൽ 10 വർഷത്തെ സേവനവും കുറഞ്ഞത് 1250 ദിനാർ ശമ്പളവും ഉള്ള വിദേശികൾക്ക് വായ്പ എടുക്കുന്നതിനുള്ള പരിതി വർധിപ്പിച്ചിട്ടുണ്ട്. 25,000 ദിനാറാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. 55 വയസിന് മുകളിൽ ഉള്ളവർ ആണെങ്കിൽ കർശന നിബന്ധനകളോടെയാണ് വായ്പ അനുവദിക്കുന്നത്.
സ്വദേശിവൽക്കരണം ശക്തമാവുകയും വിദേശ റിക്രൂട്ട്മെന്റ് കുറയുകയും ചെയ്തതിനാൽ വായ്പ നൽകുന്നത് കുറഞ്ഞിട്ടുണ്ട്. ഒരുവർഷത്തിനിടെയുള്ള ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിക്കുമ്പോൾ ആണ് വായ്പ നൽകുന്നത് കുറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല