1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2024

സ്വന്തം ലേഖകൻ: 2024ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിന് വേണ്ടിയുള്ള മത്സരത്തിൽനിന്ന് ഇന്ത്യൻ-അമേരിക്കൻ വംശജനായ വിവേക് രാമസ്വാമി പിന്മാറി. സ്ഥാനാർഥിത്വത്തിനായുള്ള ആദ്യ മത്സരം നടന്ന അയോവയിൽ നേരിടേണ്ടി വന്ന തിരിച്ചടിക്ക് പിന്നാലെയാണ് മലയാളി കൂടിയായ വിവേക് രാമസ്വാമിയുടെ പിന്മാറ്റം. പാർട്ടി സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള ‘പ്രൈമറി’കൾക്ക് തുടക്കമിടുന്ന അയോവയിലെ തിരഞ്ഞെടുപ്പിൽ 50 ശതമാനം വോട്ടുകൾക്കായിരുന്നു ട്രംപ് വിജയിച്ചത്.

അയോവ കോക്കസ് തിരഞ്ഞെടുപ്പിൽ നാലാം സ്ഥാനത്തായിരുന്നു 38 കാരനായ വിവേക് രാമസ്വാമി. അയോവയിൽ നേടാനാഗ്രഹിച്ച ജയം കരസ്ഥമാക്കാൻ സാധിച്ചില്ലെന്ന് തിങ്കളാഴ്ച രാത്രി അദ്ദേഹം പറഞ്ഞു. കൂടാതെ മുൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനെ പിന്തുണയ്ക്കുന്നതായും അദ്ദേഹം അറിയിച്ചു. ബയോടെക്‌നോളജി, ഫിനാൻസ് എന്നീ രംഗങ്ങളിലാണ് വിവേക് രാമസ്വാമിയുടെ വ്യവസായം.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ട്രംപിന് മാപ്പ് നൽകുമെന്നായിരുന്നു വിവേക് രാമസ്വാമിയുടെ പ്രധാന പ്രചാരണം. മാപ്പ് നൽകുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട്, കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടാലും അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് പ്രതിജ്ഞയെടുത്തു. കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടാൽ പോലും അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും വിവേക് പ്രതിജ്ഞയെടുത്തിരുന്നു. എന്നാൽ വിവേക് രാമസ്വാമി തട്ടിപ്പുകാരനാണെന്ന് അടുത്തിടെ ട്രംപും അദ്ദേഹത്തിന്റെ ക്യാമ്പും ആരോപിച്ചിരുന്നു.

2023 ഫെബ്രുവരിയിൽ മത്സരത്തിനിറങ്ങിയപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ വിവേക് രാമസ്വാമി അത്ര പ്രശസ്തനായിരുന്നില്ല. പിന്നീട് കുടിയേറ്റത്തെക്കുറിച്ചുള്ള ശക്തമായ അഭിപ്രായങ്ങളിലൂടെയും ‘അമേരിക്ക ഫസ്റ്റ്’ സമീപനങ്ങളിലൂടെയുമാണ് റിപ്പബ്ലിക്കൻ വോട്ടർമാർക്കിടയിൽ അദ്ദേഹം ശ്രദ്ധയും പിന്തുണയും നേടിയെടുത്തത്. മത്സരത്തിന്റെ പല ഘട്ടങ്ങളിലും ട്രംപിന് തൊട്ടുപിറകെ വരെ വിവേക് രാമസ്വാമി എത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.