വിസ നിയമത്തില്‍ നിന്ന് ഇളവ് നേടാനായി വിവാഹനാടകം നടത്തിയ വരനും വധുവും ജയിലിലായി. എലിസബത്ത് ബലോ(33) എന്ന യുവതിയാണ് പാകിസ്താന്‍കാരനായ ആസിഫ് ഹുസൈനെ 400 പൌണ്ട് വാങ്ങി വിവാഹം കഴിയ്ക്കാനൊരുങ്ങിയത്.
സ്റ്റുഡന്റ് വിസയില്‍ ബ്രിട്ടനിലെത്തിയ ആസിഫിന്റെ വിസാകാലാവധി തീരാറായിരുന്നു. അതിനാലാണ് വിവാഹമെന്ന കുറുക്കുവഴിയെ പറ്റി ചിന്തിച്ചതെന്ന് ആസിഫ് പറഞ്ഞു. എലിസബത്തിന്റെ ബന്ധുവായ ഫര്‍ക്കാസ് എന്ന യുവതിയാണ് ഇവരുടെ വിവാഹത്തിന് ഇടനിലക്കാരിയായത്. ഫര്‍ക്കാസിനും ആസിഫ് പണം നല്‍കിയതായി പൊലീസ് പറഞ്ഞു.
ഹംഗറിക്കാരിയായ എലിസബത്തിന് ഇംഗ്ലീഷ് അറിയില്ലായിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തിയപ്പോള്‍ ആസിഫിനും എലിസബത്തിനും പരസ്പരം സംസാരിയ്ക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഇത് രജിസ്ട്രാറില്‍ സംശയം ജനിപ്പിച്ചു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് സത്യം പുറത്തു വന്നത്. കോടതി ആസിഫിന് 12 മാസവും എലിസബത്തിന് 10 മാസവും ഫര്‍ക്കാസിന് 6മാസവും തടവ് വിധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല