1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2024

സ്വന്തം ലേഖകൻ: മുംബൈ വിമാനത്താവളത്തിന്റെ ടാർമാകിൽ യാത്രക്കാർ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനുപിന്നാലെ മുംബൈ വിമാനത്താവളത്തിനും ഇൻഡിഗോയ്ക്കും ഡി.ജി.സി.എ.യും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയും (ബി.സി.എ.എസ്) പിഴ ചുമത്തി.

ഇൻഡിഗോയ്ക്ക് ബി.സി.എ.എസ്. 1.20 കോടി രൂപയും ഡി.ജി.സി.എ. 30 ലക്ഷം രൂപയുമാണ് പിഴയിട്ടത്. 30 ദിവസങ്ങൾക്കുള്ളിൽ പിഴ അടയ്ക്കണം. സമീപകാലത്ത് ഒരു കാരിയറിനുമേൽ ചുമത്തുന്ന ഏറ്റവും ഉയർന്ന പിഴയാണിത്. മുംബൈ വിമാനത്താവളത്തിന് ഡി.ജി.സി.എ. 60 ലക്ഷം രൂപയും ബി.സി.എ.എസ്. 30 ലക്ഷവും പിഴയിട്ടു.

വീഡിയോ പ്രചരിച്ചതിനുപിന്നാലെ ഇൻഡിഗോയ്ക്കും മുംബൈ വിമാനത്താവളത്തിനും കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഏപ്രണിൽ വളരെയധികം സമയം യാത്രക്കാരുടെ സാന്നിധ്യം യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷയെ അപകടത്തിലാക്കുകയാണെന്നും ഇത് 2007ലെ ഡിജിസിഎ എയർ സേഫ്റ്റി സർക്കുലർ ലംഘനമാണെന്നും ഡി.ജി.സി.എ. വ്യക്തമാക്കി.

സ്പൈസ് ജെറ്റ്, എയർ ഇന്ത്യ വിമാനങ്ങൾക്കും ഡി.ജി.സി.എ. 30 ലക്ഷം രൂപ വീതം പിഴയിട്ടിട്ടുണ്ട്. മോശം തയ്യാറെടുപ്പിനെ തുടർന്ന് കാലതാമസം നേരിട്ടതിനാണ് 1937ലെ എയർക്രാഫ്റ്റ് റൂൾസ് ലംഘിച്ചെന്ന് വ്യക്തമാക്കി രണ്ട് എയർലൈനുകൾക്കും പിഴ ചുമത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.