സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ റിക്രൂട്ടിങ് തടസ്സമില്ലാതെ തുടരുന്നതായി ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക പറഞ്ഞു. ഉയർന്ന യോഗ്യതയും പരിശീലനവുമാണ് ഇന്ത്യക്കാരുടെ മികവ്. കുവൈത്തിലെ സദു ഹൗസുമായി സഹകരിച്ച് സംഘടിപ്പിച്ച കശ്മീർ ടെക്‌സ്‌റ്റൈൽ എക്‌സിബിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യത്യസ്ത മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുന്നതായും സൂചിപ്പിച്ചു. ഇന്ത്യൻ സംസ്കാരം, പാചക രീതി, ഭക്ഷ്യോൽപന്നങ്ങൾ, സംഗീതം, സിനിമ തുടങ്ങിയവയിൽ കുവൈത്തികൾക്കുള്ള താൽപര്യത്തെയും പ്രശംസിച്ചു.
2023ൽ ഇന്ത്യ – കുവൈത്ത് വ്യാപാര വിനിമയം 1380 കോടി ഡോളറിൽ എത്തി. സഹകരണം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിച്ച് വ്യാപാരം ശക്തമാക്കുമെന്നും ഡോ. സ്വൈക പറഞ്ഞു. വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ യാസീനും ചടങ്ങിൽ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല