സ്വന്തം ലേഖകൻ: ബിനാമി വ്യാപാരം തടയുന്നതിന്റെ ഭാഗമായി കമ്പനികളിലും സ്ഥാപനങ്ങളിലും ശക്തമായ പരിശോധന നടത്തും. ഇത് കൂടാതെ ഒമാനിൽ അംഗീകൃത ബാങ്കുകളിൽ അക്കൗണ്ടുകൾ തുറക്കുന്ന നിയമം ശക്തമായി നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ചില ഉത്തരവുകൾ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഇത് ശക്തമായി പാലിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ ഉത്തരവുകൾ അനുസരിക്കണമെന്നും അധികൃതർ അറിയിച്ചു.
ഒമാനിലുള്ള എല്ലാ കമ്പനികളും സ്ഥാപനങ്ങളും ഒമാനിലെ അംഗീകൃത ബാങ്കുകളിൽ അക്കൗണ്ടുകൾ തുറക്കണമെന്ന് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇന്റസ്ട്രി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹത്തിലെ സാമൂഹിക, സാംസ്കാരിക മേഖലയിൽ വലിയ വലിയ ദൂഷ്യ ഫലങ്ങൾ ആണ് ഇത് ഉണ്ടാക്കുന്നത്. ബിനാമി വ്യാപാരം പ്രദേശിക മാർക്കറ്റിനെ വലിയ തരത്തിൽ ബാധിക്കും. വാണിജ്യ മേഖലയിലെ വ്യാജവും അതു തൊഴിൽ മാർക്കറ്റിലുണ്ടാക്കുന്ന പ്രതിഫലനങ്ങളും ഒഴിവാക്കാൻ വേണ്ടിയാണ് നിയമം കർശനമാക്കാൻ ഒമാൻ തീരുമാനിച്ചത്.
ചെറുകിട ഇടത്തരം സംരംഭകർ ഐക്യരൂപമില്ലാത്ത മത്സരങ്ങൾ ഒഴിവാക്കുക, നികുതി തട്ടിപ്പ് അടക്കമുള്ള കുറ്റകൃത്യങ്ങൾ തടയുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. പൗരന്മാരും താമസക്കാരും ബിനാമി വ്യാപാരം കുറക്കാൻ സഹായിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് വിദേശികൾക്ക് ചെയ്യാൻ സാധിക്കുന്ന ചില ബിസിനസുകൾ ഉണ്ട്.
ചെയ്യാൻ അനുവാദമില്ലാത്ത ബിസിനസിലോ വാണിജ്യ കാര്യങ്ങളിലോ വ്യക്തിയുടെ ലൈസൻസോ വാണിജ്യ രജിസ്ട്രേഷനോ ഉപയോഗപ്പെടുത്തുന്നതാണ് ബിനാമി വ്യാപാരം. ഇത്തരത്തിലുള്ള എന്തെങ്കിലും വ്യാപരങ്ങളോ വാണിജ്യ ഇടപാടുകളോ ശ്രദ്ധയിൽപെടുന്നവർ ഉടൻ തന്നെ മന്ത്രാലയത്തെ അറിയിക്കണമെന്ന് അറിയിപ്പിൽ പറയുന്നു. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കുക. 5,000 റിയാൽ പിഴ അടക്കേണ്ടിവരും
നിയമ ലംഘനം രണ്ടാമതും നടത്തുന്നവർക്കെതിരെ 10,000 റിയാലാണ് പിഴ ഈടാക്കുക. മുന്നാമതും ലംഘനം ആവർത്തിക്കുകയാണെങ്കിൽ 15,000 റിയാൽ പിഴയും മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കുകയും ചെയ്യും. കൂടാതെ വാണിജ്യ രജിസ്ട്രേഷനിൽനിന്ന് നിയമം ലംഘനം നടത്തിയ വിഭാഗം ഒഴിവാക്കും. പിന്നീട് ഇവ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ ഒരു വർഷത്തിൽ അധികം കാത്തിരിക്കേണ്ടി വരും. പ്രദേശിക വിഭവങ്ങൾ പ്രത്സാഹിക്കുന്നതിന് വേണ്ടി വിവിധ തരത്തിലുള്ള പദ്ധതികൾ ആണ് ഒമാൻ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല