മനുഷ്യന്റെ ചോരയൂറ്റിക്കുടിക്കാന്‍ ആര്‍ത്തിപൂണ്ട് നടക്കുന്ന ഡ്രാക്കുള പ്രഭു ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ കഥാപാത്രമാണ്. രക്തമൂറ്റുന്ന ഡ്രാക്കുളയുടേയും രക്ഷരക്ഷസ്സുകളുടേയും രീതി വൈദ്യശാത്രവും കടമെടുക്കുകയാണ്. എന്തിനാണെന്നോ? വാര്‍ദ്ധക്യത്തെ പൊരുതി തോല്‍പ്പിക്കാന്‍!
ഡ്രാക്കുളയുടെ പേര് തന്നെയാണ് ഈ ചികിത്സാരീതിയ്ക്ക് നല്‍കിയിരിക്കുന്നത്- ഡ്രാക്കുള തെറാപ്പി. ചികിത്സയ്ക്ക് വിധേയനാകുന്ന വ്യക്തിയുടെ ശരീരത്തില്‍ നിന്ന് തന്നെയാണ് രക്തമൂറ്റുന്നത്. 15 മുതല്‍ 20 മില്ലി ലിറ്റര്‍ വരെ രക്തം ഊറ്റിയെടുത്ത് ടെസ്റ്റ് ട്യൂബിലാക്കും. ഈ രക്തം പരീക്ഷണശാലയില്‍ ചില രാസപ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമാക്കും. ഊറ്റിയെടുത്ത രക്തത്തില്‍ നിന്ന് പ്ലേറ്റ്ലറ്റ് റിച്ച് പ്ലാസ്മാ വേര്‍തിരിച്ച് അതില്‍ ചില മരുന്നുകള്‍ ചേര്‍ക്കുകയാണ് ചെയ്യുക. തുടര്‍ന്ന് ഇതേ രക്തം ആ വ്യക്തിയുടെ മുഖത്ത് കുത്തിവയ്ക്കും. അനസ്ത്യേഷ്യ ഉപയോഗിച്ച് മയക്കിയ ശേഷം മൈക്രോ- നീഡില്‍ ഉപയോഗിച്ചാണ് രക്തം മുഖത്ത് കുത്തിവയ്ക്കുന്നത്.
ശസ്ത്രക്രിയ കൂടാതെ തന്നെ പുതിയ കോശങ്ങള്‍ വളരാനും ചുളിവുകള്‍ മാറാനും സഹായിക്കും എന്നതാണ് ഈ ചികിത്സയുടെ പ്രത്യേകത. അശുപത്രിയില്‍ വെറും മൂന്ന് സിറ്റിംഗ് മാത്രം മതി. കാര്യം കഴിഞ്ഞു. യുവത്വം സ്വന്തമാക്കി നിങ്ങള്‍ക്ക് ഇറങ്ങിവരാം. ഒരു സ്റ്റിംഗിന് 25,000 രൂപയാണ്. 18 വയസ്സ് കഴിഞ്ഞ ആര്‍ക്കും ഈ ചികിത്സയ്ക്ക് വിധേയരാകാം. ലണ്ടനില്‍ തുടക്കം കുറിച്ച ഈ ചികിത്സയ്ക്ക് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ നല്ലതാല്പര്യം കാണിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല