സ്വന്തം ലേഖകൻ: ബഹ്‌റൈനിലെ നിലവിലെ വാരാന്ത്യ അവധികളായ വെള്ളി, ശനി ദിവസങ്ങൾ മാറ്റി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റാൻ പാർലമെന്റ് അംഗങ്ങൾ ശുപാർശ ചെയ്തു. വെള്ളിയാഴ്ചകൾ പകുതി പ്രവൃത്തി ദിനമാക്കാനും വാരാന്ത്യ അവധി ശനി, ഞായർ ആക്കാൻ അഞ്ച് പാർലമെന്റ് അംഗങ്ങളാണ് നിർദേശിച്ചിട്ടുള്ളത്.
യുഎഇ, മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, മൗറിറ്റാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിലവിൽ ഈ ഒരു രീതി തന്നെ നിലവിൽ വന്നു കഴിഞ്ഞു. ബഹ്‌റൈനിൽ നാലര ദിവസം പ്രവൃത്തി ദിനമാക്കാനാണ് നിർദേശം. ഇത് പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം അവലോകനത്തിനായി നിയമനിർമ്മാണ, നിയമകാര്യ സമിതിക്ക് കൈമാറി.
ശനി, ഞായർ അവധി ആകുന്നതോടെ അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക ഇടപാടുകൾ സുഗമമാക്കുന്നതിനും വ്യാപാര ഇടപാടുകളും കൂടുതൽ ഗുണകരമാകുമെന്നുമാണ് എംപി മാരുടെ വിലയിരുത്തൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല