1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2024

സ്വന്തം ലേഖകൻ: ശ്വാസകോശ സംബന്ധമായ അണുബാധകൾക്കെതിരെയുള്ള മുൻ കരുതൽ എന്ന നിലയിൽ തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന് സൗദി. തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ പൗരന്മാരും, താമസക്കാരും മാസ്ക് ധരിക്കണമെന്നാണ് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി നിർദേശം നൽകിയിരിക്കുന്നത്.

പകർച്ചവ്യാധികൾ പടരുന്നതിൽ നിന്ന് വ്യക്തികളെ തടയാൻ ഇതിലൂടെ സാധിക്കും. ശ്വാസകോശ സംബന്ധമായ അണുബാധകൾക്കെതിരെ ഒരു മുൻകരുതൽ ആയിരിക്കും ഈ മാസ്ക് ധാരണം. എല്ലാവർക്കും സുരക്ഷിതമായ ഒരു ജീവിത അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിന് ഈ കരുതൽ അത്യാവശ്യമാണെന്ന് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.

ശൈത്യകാലത്ത് എല്ലാവരും മാസ്ക് ധരിക്കാൻ ശ്രമിക്കണം. തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് എല്ലാവരും ശീലമാക്കണം. മാസ്‌ക് ധരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാഥമിക ലക്ഷ്യം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തടയുക എന്നതാണ്. മാസ്ക് ധരിക്കുന്നത് കൊവിഡ് 19ന്റെ പല തരത്തിലുള്ള വകഭേദങ്ങൾ വരുമ്പോൾ തടുക്കാൻ കാരണമാകും.

രാജ്യത്ത് നിന്നും പകർച്ച വ്യാതിയെ ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. എല്ലാ പകർച്ചവ്യാധികളും ഒരു പരിതി വരെ തടയാൻ ഇത്തരത്തിലുള്ള മാസ്ക് ധാരണത്തിലൂടെ സാധിക്കും. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, ഗർഭിണിയായ സ്ത്രീകൾ, പ്രായമായവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, ആശുപത്രി സന്ദർശിക്കുന്നവർ എന്നിവർക്കെല്ലാം ഒരു സുരക്ഷ സംരക്ഷണം ലഭിക്കുന്നതിന് മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യവും ഡോ. അൽമുഹമ്മദി സൂചിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.