1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2024

സ്വന്തം ലേഖകൻ: യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചാല്‍ ജോലി ഉറപ്പിച്ചുവെന്നാണ് പൊതുവെ പറയാറുള്ളത്. സ്വകാര്യ വാഹനം ഉപയോഗിക്കാനും ലൈസന്‍സ് നിര്‍ബന്ധമാണെന്നതിനാല്‍ രാജ്യത്ത് എത്തുന്ന മിക്ക പ്രവാസികളുടെയും ആദ്യ ലക്ഷ്യങ്ങളിലൊന്നാണ് യുഎഇ ഡ്രൈവിങ് ലൈസന്‍സ്.

രാജ്യത്ത് ഡ്രൈവിങ് ലൈസന്‍സ് നേടുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഏതാനും രാജ്യങ്ങളില്‍ നിന്നുള്ള താമസക്കാര്‍ക്ക് അവരുടെ രാജ്യത്തു നിന്നുള്ള ഡ്രൈവിങ് ലൈസന്‍സ് ഉണ്ടെങ്കില്‍ യുഎഇയില്‍ വാഹമോടിക്കാന്‍ കഴിയും. അവര്‍ക്ക് യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ പങ്കെടുക്കേണ്ട ആവശ്യവുമില്ല.

യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ പട്ടിക പ്രകാരം 43 രാജ്യങ്ങളില്‍ നിന്നുള്ള താമസക്കാരെയാണ് ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ നിന്ന് ഇളവ് നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ ലൈസന്‍സ് അനുവദിക്കുന്നതിന് മുമ്പുള്ള പരിശോധനകളും ഇവര്‍ക്ക് ബാധകമല്ല.

ഈ രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സ് കൈവശമുള്ളവര്‍ യുഎഇ സന്ദര്‍ശിക്കുകയാണെങ്കില്‍ രാജ്യത്ത് വാഹനമോടിക്കാന്‍ അനുമതിയുണ്ട്. യുഎഇയില്‍ റെസിഡന്‍സ് പെര്‍മിറ്റ് ഉള്ള പ്രവാസിയാണെങ്കില്‍ അത് യുഎഇ ലൈസന്‍സുമായി കൈമാറ്റം ചെയ്യാനും അവസരമുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ‘മര്‍ഖൂസ്’ സംരംഭത്തിന് കീഴില്‍ ഡ്രൈവിങ് ലൈസന്‍സ് അനായാസ കൈമാറ്റം സാധ്യമാണ്.

3 രാജ്യങ്ങളില്‍ നിന്നുള്ള ലൈസന്‍സ് ഉടമകള്‍ക്ക് അവരുടെ രാജ്യത്ത് നിന്നുള്ള ഡ്രൈവിങ് ലൈസന്‍സ് യുഎഇ ലൈസന്‍സുമായി സ്വാപ്പ് ചെയ്യാം. ഡ്രൈവിങ് ലൈസന്‍സ് കൈമാറ്റം സുഗമമാക്കുന്ന സേവനം മര്‍ഖൂസ് പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാണ്.

യുഎഇ അംഗീകരിച്ച ഡ്രൈവിങ് ലൈസന്‍സുള്ള 43 രാജ്യങ്ങളുടെ പട്ടിക ചുവടെ:

എസ്റ്റോണിയ
അല്‍ബേനിയ
പോര്‍ച്ചുഗല്‍
ചൈന
ഹംഗറി
ഗ്രീസ്
ഉക്രെയ്ന്‍
ബള്‍ഗേറിയ
സ്ലോവാക്
സ്ലോവേനിയ
സെര്‍ബിയ
സൈപ്രസ്
ലാത്വിയ
ലക്സംബര്‍ഗ്
ലിത്വാനിയ
മാള്‍ട്ട
ഐസ്‌ലാന്‍ഡ്
മോണ്ടിനെഗ്രോ
അമേരിക്കന്‍ ഐക്യനാടുകള്‍
ഫ്രാന്‍സ്
ജപ്പാന്‍
ബെല്‍ജിയം
സ്വിറ്റ്സര്‍ലന്‍ഡ്
ജര്‍മനി
ഇറ്റലി
സ്വീഡന്‍
അയര്‍ലന്‍ഡ്
സ്പെയിന്‍
നോര്‍വേ
ന്യൂസിലാന്റ്
റൊമാനിയ
സിംഗപ്പൂര്‍
ഹോങ്കോംഗ്
നെതര്‍ലാന്‍ഡ്സ്
ഡെന്‍മാര്‍ക്ക്
ഓസ്ട്രിയ
ഫിന്‍ലാന്‍ഡ്
യുണൈറ്റഡ് കിംഗ്ഡം
ടര്‍ക്കി
കാനഡ
പോളണ്ട്
ദക്ഷിണാഫ്രിക്ക
ഓസ്ട്രേലിയ.

ഡ്രൈവിങ് ലൈസന്‍സ് വീട്ടിലിരുന്നുതന്നെ 10 മിനിറ്റിനുള്ളില്‍ പുതുക്കാന്‍ കഴിയുന്ന സംവിധാനം അടുത്തിടെ ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ആരംഭിച്ചിരുന്നു. നേത്ര പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഓപ്റ്റിക്കല്‍ ഷോപ്പുകള്‍ ആര്‍ടിഎ വെബ്‌സൈറ്റില്‍ പുതുക്കിനല്‍കിയാല്‍ ശേഷിക്കുന്ന മുഴുവന്‍ പ്രക്രിയയും സ്വന്തമായി ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കാം.

ഡ്രൈവിങ് ലൈസന്‍സുകള്‍ വിദേശ രാജ്യങ്ങളിലേക്ക് വ്യക്തികളുടെ വിലാസത്തില്‍ അയച്ചുനല്‍കുന്ന സേവനവും അടുത്തിടെ ആവിഷ്‌കരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.