സ്വന്തം ലേഖകൻ: സൗദിയിൽ ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് പുതിയ ഡ്രസ്സ് കോഡ്. തൊഴിലിടങ്ങളിൽ വ്യക്തി ശുചിത്വം നിലനിർത്തുന്നതിെൻറയും സാമൂഹിക മര്യാദകൾ പാലിക്കുന്നതിെൻറയും ഭാഗമായാണ് പരിഷ്കരണം. ആരോഗ്യ വകുപ്പാണ് വസ്ത്രധാരണവുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ പുറത്തിറക്കിയത്. ആരോഗ്യ മേഖലയിലെ ജീവനക്കാർ തൊഴിലിടങ്ങളിൽ മാന്യവും പൊതുസമൂഹത്തിന് ചേർന്നതുമായ വസ്ത്രം ധരിക്കണമെന്നാണ് പുതിയ നിർദേശം.
സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത നിർദേശങ്ങളാണ് മന്ത്രാലയം പുറത്തിറക്കിയത്. പുരുഷന്മാർ പൈജാമയും ഷോർട്സും ധരിക്കാൻ പാടില്ല. കൂടാതെ അശ്ലീല ചിത്രങ്ങളോ പദപ്രയോഗങ്ങളോ പതിപ്പിച്ച വസ്ത്രങ്ങളും ധരിക്കരുത്. വിചിത്രമായ രീതിയിൽ ഹെയർസ്റ്റൈൽ ഒരുക്കുന്നതിനും പുരുഷന്മാർക്ക് വിലക്കുണ്ട്.
അതിനിടെ ശ്വാസകോശ സംബന്ധമായ അണുബാധകൾക്കെതിരെയുള്ള മുൻകരുതലായി തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ പൗരന്മാരോടും താമസക്കാരോടും മാസ്ക് ധരിക്കണമെന്ന് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി (വെഖയ) നിർദ്ദേശിച്ചു. പകർച്ചവ്യാധികൾ പടരുന്നതിൽ നിന്ന് വ്യക്തികളെയും മറ്റുള്ളവരെയും സംരക്ഷിക്കുന്നതിന് ശ്വാസകോശ സംബന്ധമായ അണുബാധകൾക്കെതിരെ മുൻകരുതൽ എടുക്കുന്നതിന്റെ ഭാഗമാണ് ഈ ശുപാർശ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല