1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2024

സ്വന്തം ലേഖകൻ: ജര്‍മ്മന്‍ ട്രെയിന്‍ ഡ്രൈവർമാരുടെ എക്കാലത്തെയും ദൈര്‍ഘ്യമേറിയ സമരം പ്രഖ്യാപിച്ചു. ഈ ആഴ്ച ആറ് ദിവസത്തെ പണിമുടക്കിലൂടെ രാജ്യം സ്തംഭിപ്പിക്കുമെന്നാണ് ഡ്രൈവർമാരുടെ യൂണിയനായ ജിഡിഎല്‍ പറഞ്ഞത്. ശമ്പളത്തെയും ജോലി സമയത്തെയും ചൊല്ലി റെയില്‍ ഓപ്പറേറ്ററായ ഡോച്ചെ ബാനുമായുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് സമരപ്രഖ്യാപനം.

ജനുവരി 24 ബുധനാഴ്ച പുലര്‍ച്ചെ 2 മണിക്ക് ആരംഭിക്കുന്ന പണിമുടക്ക് ജനുവരി 29 തിങ്കളാഴ്ച വൈകുന്നേരം 5 മണി വരെ നീണ്ടുനില്‍ക്കും. എന്നാല്‍ തീര്‍ത്തും നിരുത്തരവാദപരമായാണ് യൂണിയന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഡോച്ചെ ബാന്‍ ആരോപിച്ചു. പ

ണപ്പെരുപ്പം നികത്താന്‍ ഉയര്‍ന്ന ശമ്പളം, വേതനത്തില്‍ നഷ്ടം കൂടാതെ ജോലി ആഴ്ച 38ല്‍ നിന്ന് 35 മണിക്കൂറായി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നവംബറിന് ശേഷം ജിഡിഎല്‍ നടത്തുന്ന നാലാമത്തെ പണിമുടക്കാണിത്. ഏറ്റവും പുതിയ പണിമുടക്ക് അതിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതായിരിക്കുമെന്ന് ജിഡിഎല്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.