സ്വന്തം ലേഖകൻ: സാലിസ്ബറിയിലെ ആദ്യകാല മലയാളിയും സാലിസ്ബറി മലയാളി സമൂഹത്തിലെ സജീവ പ്രവര്‍ത്തകയുമായ ബീന വിന്നി (54) ഇന്നലെ രാത്രിയില്‍ സാലിസ്ബറി ജനറല്‍ ഹോസ്പിറ്റലില്‍ വച്ച് നിര്യാതയായി. ഏതാനും നാളുകളായി ചികിത്സയിലായിരുന്നുവെങ്കിലും ഇന്നലെ അസുഖം മൂര്‍ച്ഛിക്കുകയും ഹോസ്പിറ്റലില്‍ എത്തിക്കുകയും തുടര്‍ന്ന് ഹോസ്പിറ്റലില്‍ വച്ച് മരണം സംഭവിക്കുകയും ചെയ്തു.
സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി അംഗമായ ബീന ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയിലെ സൗത്താംപ്ടണ്‍ റീജിയണിലെ സാലിസ്ബറി സെന്റ് തോമസ് മിഷന് അംഗവും കൂടിയാണ്. സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി സെക്രട്ടറി, എക്സിക്യൂട്ടീവ് മെമ്പര്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബീന ചേച്ചി സാലിസ്ബറിയിലെ മതധ്യാപക കൂടിയായിരുന്നു.
റോസ്മോള് വിന്നി, റിച്ചാര്‍ഡ് വിന്നി എന്നിവര്‍ മക്കളും വിന്നി ജോണ്‍ ഭര്‍ത്താവുമാണ്. സംസ്കാര ശുശ്രൂഷകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല