1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2024

സ്വന്തം ലേഖകൻ: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ഇറാന്‍ പതാകയുള്ള മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു. സൊമാലിയയുടെ കിഴക്കന്‍ തീരത്ത് വിന്യസിച്ചിട്ടുള്ള ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് സുമിത്രയാണ് അവസരോചിത ഇടപെടൽ നടത്തിയത്.

മത്സ്യബന്ധന ബോട്ട് ജീവനക്കാരെ കടല്‍ക്കൊള്ളക്കാര്‍ ബന്ദികളാക്കിയിരിക്കുകയായിരുന്നുവെന്ന് നാവികസേന വക്താവ് വിവേക് മധ്വാള്‍ പറഞ്ഞു. ഇമാന്‍ എന്ന് പേരുള്ള ബോട്ടും 17 തൊഴിലാളികളേയും നാവികസേന മോചിപ്പിച്ചു.

സൊമാലിയയുടെ കിഴക്കന്‍ തീരത്ത് ഏദന്‍ ഉള്‍ക്കടലില്‍ പട്രോളിങ് നടത്തുകയായിരുന്ന ഐഎന്‍എസ് സുമിത്രയിലേക്ക് മത്സ്യബന്ധന ബോട്ടില്‍നിന്ന് സന്ദേശം ലഭിച്ചിരുന്നതായും വ്യോമസേന വക്താവ് അറിയിച്ചു.

ബോട്ട് തടഞ്ഞാണ് കടല്‍ക്കൊള്ളക്കാരില്‍ നിന്ന് നാവികസേന മോചിപ്പിച്ചെടുത്തത്. കടല്‍ക്കൊള്ളക്കാരുടെ വിശദാംശങ്ങള്‍ നാവികസേന പങ്കുവെച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.