സ്വന്തം ലേഖകൻ: പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയാന്‍ ശവസംസ്‌കാര ചടങ്ങുകളില്‍ നിരോധിക്കാന്‍ കുവൈത്ത് പദ്ധതിയിടുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശവസംസ്‌കാര ചടങ്ങുകളില്‍ ശാരീരിക സമ്പര്‍ക്കം കുറയ്ക്കണമെന്ന് നിര്‍ദേശിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം മുനിസിപ്പാലിറ്റിക്ക് സര്‍ക്കുലര്‍ അയച്ചു.
ശ്മശാനങ്ങളില്‍ വിലപിക്കുന്നവരോട് അനുശോചനം പ്രകടിപ്പിക്കുന്ന വേളയില്‍ ഹസ്തദാനത്തിന് പകരം കണ്ണുകള്‍ കൊണ്ട് ആശംസകള്‍ സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്തതായി അറബി ദിനപത്രമായ അല്‍ ജരിദ റിപ്പോര്‍ട്ട് ചെയ്തു.
ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം മുനിസിപ്പാലിറ്റി ഇതുമായി ബന്ധപ്പെട്ട് ഒരു സര്‍ക്കുലര്‍ പുറപ്പെടുവിക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ സൗദ് അല്‍ ദബൂസ് വ്യക്തമാക്കി. ദൈനംദിന ജീവിതത്തില്‍ സുരക്ഷിതമായ ആരോഗ്യശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് ഹാന്‍ഡ്ഷേക്കുകള്‍ക്ക് പകരം നേത്ര ആശംസകള്‍ നല്‍കാനുള്ള ശുപാര്‍ശയെന്ന് മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ 28ന് കുവൈത്തില്‍ കൊവിഡ്-19ന്റെ ജെഎന്‍.1 വേരിയന്റ് കണ്ടെത്തിയിരുന്നു. എന്നാല്‍ അടിയന്തര സുരക്ഷാ നടപടികള്‍ വേണ്ടതില്ലെന്നായിരുന്നു തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല