സ്വന്തം ലേഖകൻ: രാജ്യത്തെ എല്ലാ ലൈസന്‍സ് ഫീസുകളും വെട്ടികുറക്കാൻ തീരുമാനിച്ച് ഖത്തർ. സാംസ്‌കാരിക, മാധ്യമ മേഖലയുമായി ബന്ധപ്പെട്ട എല്ലാ ഫീസുകളും ആണ് വെട്ടികുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. അഡ്‌വര്‍ട്ടൈസിംഗ്, പബ്ലിക് റിലേഷന്‍സ് സേവനങ്ങള്‍ക്കുള്ള ഫീസ് 5000മായി കുറച്ചിട്ടുണ്ട്. 10000ത്തിൽ നിന്നാണ് നേർ പകുതിയായി കുറച്ചിരിക്കുന്നത്.
പബ്ലിഷിംഗ് ഹൗസുകള്‍ക്ക് ലൈസന്‍സ് എടുക്കണം എങ്കിൽ ഒരു ലക്ഷം റിയാലായിരുന്നു ഫീസ് നൽകേണ്ടിയിരുന്നത്. എന്നാൽ ഇത് 1500 റിയാല്‍ ആക്കി ചുരുക്കി. പബ്ലിഷിംഗ് ഹൗസുകള്‍ക്ക് ലൈസന്‍സ് നേരത്തെ 1000 റിയാൽ നൽകണമായിരുന്നു. ആര്‍ട്ടിസ്റ്റിക് പ്രൊഡക് ഷനുകള്‍ക്ക് പുതുക്കുന്നതിനുള്ള ഫീസ് 5000 രിയാലായി കുറച്ചിട്ടുണ്ട്. നേരത്തെ 25,000 റിയാല്‍ ആണ് നൽകേണ്ടിയിരുന്നത്.
രാജ്യത്തെ സിനിമാ ഹൗസുകള്‍ക്ക് ലെെസൻസ് നൽകുന്നതിനുള്ള ഫീസ് കുറച്ചിട്ടുണ്ട്. 200,000 റിയാല്‍ ആയിരുന്നു നൽകിയിരുന്നത്. ലെെസൻസ് പുതുക്കുന്നതിനുള്ള ഫീസ് 50,000 റിയാല്‍ ആയിരുന്നു അതു കുറച്ചിട്ടുണ്ട്. 25,000 റിയാലായാണ് കുറച്ചിരിക്കുന്നത്.
രാജ്യത്തേക്ക് അച്ചടി സാമഗ്രികൾ ഇറക്കുമതി ചെയ്യുന്നതും കയറ്റുമതി ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ലൈസന്‍സ് നിർബന്ധമാണ്. ഇതിന് വേണ്ടിയുള്ള ഫീസ് 10000 റിയാലാണ് ഈടാക്കിയിരുന്നത്. ഇത് കുറച്ചിട്ടുണ്ട്. 1500 റിയാലാക്കിയാണ് കുറച്ചിരിക്കുന്നത്. ഈ ലെെസൻസ് പുതുക്കുന്നതിന് വേണ്ടിയുലല് ഫീസ് 3,000 റിയാലാണ് ഈടാക്കിയിരുന്നത്. ഇത് 1500 റിയാലായി കുറച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല