സ്വന്തം ലേഖകൻ: യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കൊല്ലത്തെ സ്വകാര്യ ഏജന്‍സിക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളള ഉദ്യോഗാര്‍ഥികളാണ് തട്ടിപ്പിനിരയായത്. വ്യാജരേഖകള്‍ ചമച്ച് പണം തട്ടിയവരില്‍ ചിലര്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം.
കൊല്ലം വെണ്ടർമുക്കിൽ പ്രവർത്തിച്ചു വന്ന വിദേശ റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ക്കെതിരെയാണ് അന്വേഷണം. കൊല്ലത്തുകാരായ ആസാദ് അഷറഫ്, ജെ.ഷമീർ, ഫഹദ്, നിയാസ് എന്നിവർക്ക് എതിരെ ഇരവിപുരം പൊലീസാണ് കേസെടുത്തത്. പണം നഷ്ടമായ പത്ത് പേര് ഇതിനോടകം പരാതിയുമായി ഇരവിപുരം പൊലീസിനെ സമീപിച്ചു. തിരുവനന്തപുരത്തും കാസര്‍കോട്ടും പണം നഷ്ടമായവരുണ്ട്.
അയര്‍ലൻഡിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റില്‍ രണ്ടരലക്ഷം രൂപ മാസ ശമ്പളമായിരുന്നു ചിലര്‍ക്ക് വാഗ്ദാനം. മാസങ്ങളായിട്ടും വീസ എത്താതിരുന്നതോടെയാണ് സംശയം തോന്നിയത്. വെണ്ടര്‍മുക്കിലെ സ്ഥാപനം അടഞ്ഞുകിടക്കുകയാണ്. രണ്ടുദിവസത്തിനുളളില്‍ കൂടുതല്‍പേര്‍ പൊലീസില്‍ പരാതി നല്‍കുമെന്നാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല