സ്വന്തം ലേഖകൻ: ഒമാനില്‍ ഇസ്റാഅ് മിഅ്റാജ് പ്രമാണിച്ച് പൊതുഅവധി പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ട്, വ്യാഴാഴ്ച രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കുമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വാരാന്ത്യ അവധി ദിനങ്ങളുള്‍പ്പെടെ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി ഒഴിവ് ലഭിക്കുന്നത് തൊഴിലാളികള്‍ക്ക് ആശ്വാസകരമാകും.
അതിനിടെ ഒമാൻ വിമാന കമ്പനിയായ ഒമാന്‍ എയര്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാൻ ഒരുങ്ങുന്നു. തിരുവനന്തപുരം, ലഖ്നൗ സര്‍വീസുകളുടെ എണ്ണം ആണ് വർധിപ്പിക്കാൻ ഒരുങ്ങുന്നത്. ഇസ്ലാമാബാദ്, ലാഹോര്‍, കൊളംബോ, ചിറ്റാഗോഗ് സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വേനല്‍ക്കാലത്ത് ട്രാബ്സോണിലേക്കും ശൈത്യകാലത്ത് സൂറിക്, മാലി സെക്ടറുകളിലേക്കും സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ടൂറിസ്റ്റുകൾ ലക്ഷ്യം വെച്ചാണ് പുതിയ സർവീസുകൾ തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.
വരുന്ന വേനല്‍ക്കാലം മുതല്‍ പുതിയ മാറ്റങ്ങൾ ആണ് വരാൻ പോകുന്നത്. ഒമാന്‍ എയര്‍ ഷെഡ്യൂളുകളില്‍ പുനഃക്രമീകരണം നടത്തുമെന്നും ഒമാന്‍ എയര്‍ അറിയിച്ചിട്ടുണ്ട്. ഒമാനിൽ നിന്നും തിരുവന്തപുരത്തേക്ക് നിലവിൽ കൂടുതൽ സർവീസുകൾ ഉണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസും സലാം എയറും സർവീസ് നടത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല