സ്വന്തം ലേഖകൻ: മസ്കത്ത് വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം യാത്രക്കാരുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു. ഇ-ഗേറ്റുകളുടെ തകരാര്‍ മൂലം ആണ് യാത്രക്കാർക്ക് മണിക്കൂറുകള്‍ വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നത്. ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ക്ക് മുന്നില്‍ നീണ്ട നിരയാണ് ഉണ്ടായിരുന്നത്. നാട്ടില്‍ നിന്ന് മടങ്ങിയെത്തുന്നവരും സന്ദര്‍ശകരും വിനോദ സഞ്ചാരികളുമടക്കമുള്ള യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ വരെയാണ് ഇമിഗ്രേഷന്‍ നടപടികള്‍ കഴിഞ്ഞ് പുറത്തു കാത്തുനിന്നത്.
വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി വിമാനങ്ങൾ എത്തുന്ന സ്ഥലമാണ് മസ്കത്ത് വിമാനത്താവളം. രാത്രിയിലും രാവിലെയുമായി നീണ്ട നിരയാണ് വിമാത്താവളങ്ങൾക്ക് മുന്നിലുണ്ടായിരുന്നത്. പ്രായമായവരും രോഗികളും കുഞ്ഞുങ്ങളും ഉൾപ്പടെയുള്ളവർ ഇവിടെ കാത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടില്‍ നിന്ന് രാത്രി മസ്കത്തിൽ എത്തിയവരും വരിയിൽ ഒരുപാട് സമയം നിൽകേണ്ടി വന്നു. ഒരുപാട് സമയം കഴിഞ്ഞാണ് വിമാനത്താവളത്തില്‍ വന്നിറിങ്ങിയ മലയാളികള്‍ അടക്കമുള്ളവർ പുറത്ത് എത്തിയത്.
മണിക്കൂറുകൾ കാത്തിരുന്ന് പലരും പുറത്ത് ഇറങ്ങിയത്. ഇത്രയും സമയം വാഹന പാര്‍ക്കിങ് ഫീസ് ഇനത്തിൽ പലർക്കും പുറത്തിറങ്ങിയപ്പോൾ വലിയൊരു തുക നഷ്ടമായി. ശൈത്യകാല വിനോദ സഞ്ചാര സീസണ് ഒമനിൽ ആരംഭിച്ചിട്ടുണ്ട്. ലോകത്തിൻരെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ രാജ്യത്തേക്ക് എത്തിയിട്ടുണ്ട്. ഇമിഗ്രേഷന്‍, ചെക്ക്ഇന്‍, സെക്യൂരിറ്റി കൗണ്ടറുകള്‍ക്ക് മുന്നിലെല്ലാം നീണ്ട നിരയാണ് അനുഭവപ്പെട്ടത്.
പാസ്പോര്‍ട്ട് സ്റ്റാംപിങ്ങിനുവേണ്ടിയുള്ള സ്വദേശികളുടെയും റസിഡന്റ് വീസക്കാരുടെയും കാത്തുനില്‍പ്പ് ഒഴിവാക്കാനാണ് റോയല്‍ ഒമാന്‍ പൊലീസ് ഇഗേറ്റുകള്‍ സ്ഥാപിച്ചത്. എന്നാൽ ഇതിന് തകരാർ ആണ് കഴിഞ്ഞ ദിവസം യാത്രക്കാരെ വലച്ചത്. ഇഗേറ്റ് തകരാര്‍ മൂലമുള്ള കാത്തുനില്‍പ്പ് ഒഴിവാക്കാന്‍ യാത്രക്കാര്‍ എല്ലാ തരത്തിലുള്ള ഫെെനുളും മറ്റും ഒഴിവാക്കിയാണ് എത്തേണ്ടത്. ആവശ്യമായ രേഖകളെല്ലാം കൃത്യമായി കെെയ്യിൽ കരുതണം.
ഇ ഗേറ്റുകള്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാർ ഇപ്പോൾ നേരിട്ടിരിക്കുന്ന ബുദ്ധിമുട്ട് വേഗത്തിൽ ഒഴിവാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിൽ വേഗത്തിലാക്കാൻ സാധിക്കും ഇതിന്റെ പ്രവർത്തനങ്ങൾ എന്ന് ഒമാന്‍ എയര്‍പോര്‍ട്ട് സി ഇ ഒ ശൈഖ് ഐമന് അല്‍ ഹുസ്നി അറിയിച്ചു.
പുതിയ ഈ ഗെറ്റുകൾ ഉടൻ തന്നെ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പൗരന്മാര്ക്കും താമസക്കാര്‍ക്കും അവരുടെ പാസ്പോര്‍ട്ട് കാണിക്കാതെ ഇ-ഗേറ്റ് സംവിധാനം ഉപയോഗപ്പെടുത്താൻ സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല