1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2024

സ്വന്തം ലേഖകൻ: ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളിലെ ടാക്സികളുടെ എണ്ണം ഇരട്ടിയാക്കുന്നു. 100 ശതമാനം വർധിപ്പിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. 350 പുതിയ പരിസ്ഥിതി സൗഹൃദ ടാക്‌സികൾ ഇതിലൂടെ വരാൻ സാധിക്കും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ദുബായിലെ താമസക്കാരുടെയും സന്ദർശകരുടെയും യാത്ര സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

യാത്രക്കാരുടെയും സന്ദർശകരുടെയും എണ്ണം ഒരോ ദിവസവും ദുബായിൽ കൂടി വരുകയാണ്. വീസയുടെ പ്രവർത്തനങ്ങൾ എല്ലാം ലഘൂകരിച്ചിട്ടുണ്ട്. എയർപോർട്ട് ടാക്സി സർവീസ് ദുബായ് എയർപോർട്ടുകളിലും റാഷിദ് തുറമുഖത്തും വരെ എത്തി ചേരും. യാത്രക്കാർ ഏത് തരത്തിലുള്ള ലക്ഷ്യ സ്ഥാനത്തേക്കും പെട്ടെന്ന് പോകാൻ സാധിക്കുന്ന തരത്തിലുള്ള ഒരു ടാക്സി സംവിധാനം കൊണ്ടു വരാൻ ആണ് ദുബായ് ലക്ഷ്യം വെക്കുന്നത്. പുതിയ ടാക്‌സി യൂണിറ്റുകൾക്കൊപ്പം 5,566 വാഹനങ്ങളും ടാക്‌സി മേഖലയിലെ വിപണി 45 ശതമാനമായി ഉയർത്തിക്കൊണ്ട് വരാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

എയർപോർട്ട് ടാക്സികളുടെ എണ്ണം 350ൽ നിന്ന് 700 ആക്കി മാറ്റുന്നത് രാജ്യത്ത് എത്തുന്ന യാത്രക്കാരുട പ്രശ്നം പരിഹരിക്കാൻ സാധിക്കും. ഇത് തന്ത്രപരമായ ഒരു തീരുമാനത്തിലേക്കാണ് പോകുന്നത്. ദുബായ് ടാക്സി കമ്പനി സിഇഒ മൻസൂർ റഹ്മ അൽ ഫലാസി ഇക്കാര്യം പറഞ്ഞു. കാത്തിരിപ്പ് സമയം കുറയ്ക്കുകയും യാത്രക്കാർക്ക് വേഗത്തിൽ സഹായം എത്തിക്കുകയും ആണ് ഇതിലൂടെ ചെയ്യുന്നത്. ഒരു പരിതി വര ദുബായുടെ പ്രതിച്ഛായ തന്നെ മാറ്റുന്ന തരത്തിലേക്കാണ് ഇത് പോകുന്നത്. എമിറേറ്റിൻ്റെ സേവനങ്ങൾ തുടർച്ചയായി മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വിവിധ തരത്തിലുള്ള പരിപാടികൾ ആണ് കൊണ്ടുവരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.